Advertisment

കേരളത്തിലെ ഉപഭോഗതാക്കൾക്ക് 7 ദിവസം സൗജന്യ ഡാറ്റയും, ടോക്ക് ടൈമും നൽകി എയർട്ടലും ജിയോയും

New Update

publive-image

Advertisment

കോഴിക്കോട് : വെള്ളപ്പൊക്കം സമാനതകളില്ലാത്ത ദുരന്തത്തിലാഴ്ത്തിയ കേരളത്തിലെ ഉപഭോഗതാക്കൾക്ക് സൗജന്യ ഇന്റർനെറ്റ് ഡാറ്റയും, ടോക്ക് ടൈമും നൽകി എയർട്ടലും, റിലയൻസ് ജിയോയും.

7 ദിവസത്തേക്ക് പരിധിയില്ലാത്ത മൊബൈൽ ഡാറ്റയും, ടോക്ക് ടൈമുമാണ് ജിയോ നൽകുക. ഓട്ടോമാറ്റിക്കായ് ഇവ കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കും.

അതേസമയം 1 ജി ബി മൊബൈൽ ഡാറ്റയും, മുപ്പത് രൂപയുടെ ടോക്ക് ടൈമുമാണ് ഒരാഴ്ചക്കാലം എയർട്ടെൽ പ്രീപെയ്ഡ് കസ്റ്റമേഴ്സിന് നൽകുക. കൂടാതെ പോസ്റ്റ്‌പെയിഡ് ഉപഭോക്താക്കൾക്ക് ബില്ലടയ്ക്കാനുള്ള ഒരാഴ്ചത്തെ സാവകാശവും നൽകി

വാർത്ത ഷെയർ ചെയ്യുക. വെള്ളക്കെട്ടിൽ ഒറ്റപ്പ്‌വറ്റുപോയവരുടെ മൊബൈൽ ഫോണുകളിൽ ചാർജുണ്ടെങ്കിൽ ഉപയോഗപ്പെടുത്താം

mazha
Advertisment