Advertisment

എ.ഐ.എസ്.എഫിന്റെ ‘പഞ്ച് മോദി ചലഞ്ചിനിടെ കൊച്ചിയില്‍ ബി.ജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു; പൊലീസ് ലാത്തി വീശി

New Update

Advertisment

ഇന്ധന വില വര്‍ദ്ധനവിനെതിരെ എ.ഐ.എസ്.എഫ് നടത്തുന്ന ‘പഞ്ച് മോദി ചലഞ്ച്’ പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. കളമശേരി എച്ച്.എം.ടി. റോഡില്‍ നടന്ന പരിപാടിക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. എ.ഐ.എസ്.എഫ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയില്‍ എത്തിയതോടെ പൊലീസ് രണ്ടുതവണ ലാത്തിവീശി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടാണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ‘പഞ്ച് മോദി ചലഞ്ച്’ പരിപാടി സംഘടിപ്പിച്ചത്. ഇത് ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

തിങ്കളാഴ്ച എറണാകുളം മറൈന്‍ഡ്രൈവില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐഎസ്എഫ് ജില്ലാ സെക്രട്ടറിയുടെ വീട്ടിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ‘പഞ്ച് മോദി ചാലഞ്ച്’ പരിപാടി എഐഎസ്എഫ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. തുടര്‍ന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരിപാടക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരായ അപരിഷ്‌കൃതമായ സമരമുറയാണ് ഇതെന്നാണ് ബിജെപി ആരോപിക്കുന്നത്.

Advertisment