Advertisment

സിനിമയില്‍ നമ്പര്‍ വണ്‍ ആയിട്ടും ഇന്‍സ്റ്റര്‍ ഗ്രാമില്‍ ഐശ്വര്യ പ്രിയാ വാര്യരുടെ ഏഴയലത്ത് വന്നില്ല. പൊട്ടിത്തെറിച്ച് താരം ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഏറെ കൊട്ടിഘോഷിച്ചാണ് മുന്‍ ലോകസുന്ദരി ഐശ്വര്യ അഭിഷേഖ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റര്‍ ഗ്രാമില്‍ അക്കൌണ്ട് തുറന്നത്. പക്ഷെ ആരും താരത്തെ ഗൌനിക്കുന്നില്ലത്രേ. അഡാര്‍ നായികയുടെ ഏഴയലത്ത് പോലും വന്നതുമില്ല.

അക്കൗണ്ട് തുടങ്ങി ഒരു ദിവസം പിന്നിട്ടിട്ടും ഐശ്വര്യയുടെ ഫോളോവെഴ്‌സിന്റെ എണ്ണം വെറും രണ്ടര ലക്ഷത്തിനടുത്തേ എത്തിയിട്ടുളളൂ. മാത്രമല്ല ഇതിനോടകം ഒന്‍പത് പോസ്റ്റുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിനും  പ്രതീക്ഷിച്ചത്ര മൈലേജ് ഉണ്ടാക്കാന്‍ കഴിഞ്ഞതുമില്ല .

publive-image

അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇരുപതിനായിരം പോലും കടന്നിരുന്നില്ല ഫോളോവെഴ്‌സിന്റെ എണ്ണം.

ഒരു പബ്ലിസിറ്റിയും ഇല്ലാതെ പ്രിയാ വാര്യര്‍ ദിവസങ്ങള്‍കൊണ്ട് അറുപത് ലക്ഷം കടന്നിടത്താണ് ഐശ്വര്യയുടെ ഗതികേട് എന്ന് ആലോചിക്കണം .

publive-image

മിനുട്ടുകള്‍ കൊണ്ട് ഫോളോവെഴ്‌സിന്റെ എണ്ണവും ലൈക്കുകളും ലക്ഷങ്ങള്‍ കടക്കുന്ന സമയത്താണ് ലോകമെങ്ങും ആരാധകരുള്ള താരത്തിന്റെ പേജ് ഇങ്ങനെ അനക്കമില്ലാതെ കിടക്കുന്നത്. ഇത് ഐശ്യര്യയെ ദേഷ്യം പിടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

ഇതോടെ അക്കൌണ്ട് കൈകാര്യം ചെയ്യുന്ന പി.ആര്‍ ഏജന്‍സിയോട് ഐശ്വര്യ പൊട്ടിത്തെറിച്ചുവെന്നാണ് കിംവദന്തി .

publive-image

വേണ്ട രീതിയില്‍ പ്രൊമോട്ട് ചെയ്യാതെ തന്നെ അപമാനിക്കുകയായിരുന്നോ എന്ന് പി.ആര്‍ ഏജന്‍സിയോട് താരം ചോദിച്ചതായാണ് റിപ്പോര്‍ട്ട് .

indian cinema
Advertisment