Advertisment

പൃഥ്വിരാജിനെ അന്ന് രാജപ്പന്‍ എന്ന് വിളിച്ചു പോയതാണ്; ആരാധകരോട് ക്ഷമ ചോദിച്ച് ഐശ്വര്യ ലക്ഷ്മി

author-image
ഫിലിം ഡസ്ക്
New Update

Image result for prithviraj aishwarya lekshmi

Advertisment

മായാനദിയിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു കമന്റിന് ആരാധകരോട് ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.

Image result for prithwiraj actor

മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റ പേരില്‍ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു. ഐശ്വര്യ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Image result for prithviraj aishwarya lekshmi

2012-ല്‍ ഔറംഗസേബ് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് സമയത്ത് നായകന്മാരായ അര്‍ജ്ജുന്‍ കപൂര്‍, പൃഥ്വിരാജ് എന്നിവരുടെ ചിത്രത്തിന് താഴെ ഐശ്വര്യ ഇട്ട കമന്റാണ് ഇത്തരമൊരു പോസ്റ്റിന് കാരണം. ഇഷ്‌ക്‌സാദേ നായകന് ഉമ്മ എന്നാണ് നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്. അതിന് താഴെ കൂട്ടുകാരുമായി നടന്ന ചര്‍ച്ചയില്‍ ഇടി കൊണ്ട് ഡാമേജായ അവസ്ഥയിലാണ് രാജപ്പന്‍ ചിത്രത്തില്‍. എന്റെ നായകനെ നോക്കൂ. എത്ര ഹോട്ടാണ് ഇപ്പോഴും എന്നും കുറിച്ചിരുന്നു.

https://www.facebook.com/aiswarya.lekshmi/posts/2384918661535178

Advertisment