Advertisment

കജോളിന്റെ മൊബൈല്‍ നമ്പര്‍ പരസ്യമാക്കി അജയ് ദേവ്ഗണ്‍; നമ്പരിലേക്ക് ആരാധകരുടെ ഫോണ്‍ വിളികളുടെയും മെസേജുകളുടെയും പൂരം; അവസാനം താരം കാരണം വെളിപ്പെടുത്തി

author-image
ഫിലിം ഡസ്ക്
New Update

Image result for അജയ് ദേവ്ഗണ്‍

Advertisment

ഇന്നലെ വൈകിട്ട് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ഭാര്യയും നടിയുമായി കജോളിന്റെ ഫോണ്‍ നമ്പര്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത് വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. അജയ് ദേവ്ഗണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നമ്പരിലേക്ക് ആരാധകരുടെ ഫോണ്‍ വിളികളുടെയും മെസേജുകളുടെയും പ്രവാഹമായിരുന്നു.

Image result for അജയ് ദേവ്ഗണ്‍

എന്ത് പണിയാണ് നിങ്ങള്‍ കാണിച്ചത് ആരെങ്കിലും ഭാര്യയുടെ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമോ തുടങ്ങി ഉപദേശങ്ങളും തെറിവിളികളും വരെ ഉണ്ടായെങ്കിലും സംഭവത്തിന്റെ സത്യാവസ്ഥ പിന്നീട് അജയ് തന്നെ വെളിപ്പെടുത്തി.

Image result for അജയ് ദേവ്ഗണ്‍

ഷൂട്ടിങിനിടെ ആരുടെയോ നമ്പര്‍ ഭാര്യ കജോളിന്റെ നമ്പര്‍ എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഷൂട്ടിങിനിടെയുള്ള തന്റെ ചെറിയൊരു തമാശ എന്നാണ് അജയ് ഇതേക്കുറിച്ച് പിന്നീട് ട്വീറ്റ് ചെയ്തത്.

Image result for അജയ് ദേവ്ഗണ്‍

അജയ് ദേവ്ഗണ്‍ ഭാര്യയുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് താന്‍ എല്ലാവരെയും കബളിപ്പിക്കുകയാണെന്ന ട്വീറ്റുമായി അജയ് രംഗത്ത് എത്തിയത്.

Advertisment