Advertisment

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തും; ആദിവാസി വിഭാഗക്കാര്‍ക്ക് മാത്രം മദ്യം വാരി കൊടുക്കും; വിവാദ പരാമര്‍ശവുമായി അജിത് ജോഗി

New Update

ന്യൂഡല്‍ഹി: ആദിവാസികളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് മദ്യം. അതിനാല്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഛത്തീസ്ഗഡില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തുമെന്നും ഇതില്‍നിന്നും ആദിവാസികളെ ഒഴിവാക്കുമെന്നും വിവാദ പ്രസ്താവനയുമായി മുന്‍ മുഖ്യമന്ത്രി അജിത് ജോഗി.

Advertisment

publive-image

ജനതാ കേണ്‍ഗ്രസ് ഛത്തീസ്ഗഡിന്റെ നേതാവായ ജോഗി സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ആദിവാസി വിഭാഗത്തിലെ പ്രമുഖ നേതാവുകൂടിയാണ്.

വരുന്ന തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 90 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യം നിരോധിക്കേണ്ടത് ആവശ്യമാണ്. പക്ഷെ ആദിവാസി മേഖലകളില്‍ ഇത് നിരോധിക്കില്ല. കാരണം ഇത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ആദിവാസി മേഖലയിലെ മദ്യ നിരോധനം ഘട്ടംഘട്ടമായി വേണം നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു.

Advertisment