Advertisment

എകെജി ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്നില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. പൊളിയുന്നത് സിപിഎമ്മിന്‍റെ അവകാശവാദം

New Update

publive-image

Advertisment

ഡല്‍ഹി : മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് അന്തരിച്ച എ കെ ഗോപാലന്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിട്ടില്ലെന്ന് ലോക്സഭാ സെക്രട്ടറിയേറ്റിന്‍റെ സ്ഥിരീകരണം. ആദ്യ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നെന്നും എ കെ ഗോപാലന്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മാത്രമായിരുന്നെന്നുമാണ് വിശദീകരണം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം നേടിയ 1952-57 കാലഘട്ടത്തിലെ ലോക്സഭയില്‍ 20 സീറ്റുകള്‍ക്ക് മുകളില്‍ നേടിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലായിരുന്നു. അംഗീകൃത പ്രതിപക്ഷമാകാന്‍ വേണ്ട അംഗസംഖ്യയും ഈ കക്ഷികള്‍ക്ക് എല്ലാംകൂടി ഇല്ലായിരുന്നു.

മലയാളി  മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് ജി നായര്‍ വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിനു നല്‍കിയ മറുപടിയിലായിരുന്നു വിശദീകരണം. മുതിര്‍ന്ന നേതാവ് എ കെ ഗോപാലനെ ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് സിപിഎം നേതാക്കള്‍ വിശേഷിപ്പിക്കുന്നത്.

അടുത്തിടെ യുവ കോണ്‍ഗ്രസ് എംഎല്‍എ വി ടി ബാലറാമിന്റെ ഒരു ഫേസ്ബുക്ക് കമന്ടുമായി ബന്ധപെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് അന്തരിച്ച എ കെ ഗോപാലനെ അവഹേളിച്ചു എന്ന നിലയിലായിരുന്നു സിപിഎം നേതാക്കള്‍ പ്രതിക്ഷേധവുമായി രംഗത്ത് വന്നിരുന്നത്. എന്നാല്‍ ആ അവകാശവാദം സാധുവല്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത് .

cpm vt balaram
Advertisment