Advertisment

കൊലപാതകി ശംഭുലാലിന് പിന്നാലെ അഖ്‌ലാഖ് കൊലക്കേസിലെ മുഖ്യപ്രതിയും ലോക്‌സഭയിലേക്ക്; യുപിയില്‍ നിന്നും ടിക്കറ്റ്

New Update

ലഖ്‌നൗ: ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കത്തിച്ചുകൊന്ന ശംഭുലാല്‍ റൈഗറിന് പിന്നാലെ രാജ്യത്തെ നടുക്കിയ മറ്റൊരു കൊലക്കേസിലെ പ്രതികൂടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നു. അഖ്‌ലാഖ് കൊലപാതക കേസിലെ മുഖ്യപ്രതി രൂപേന്ദ്ര റാണയെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്ന് മത്സരിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ സേന.

Advertisment

publive-image

ഗോമാതാവിനെ ബഹുമാനിച്ചതിന്റെ പേരില്‍ രണ്ടര വര്‍ഷം ജയിലില്‍ കിടന്നയാളാണ് റാണയെന്നും ഗോസംരക്ഷണത്തിന് അദ്ദേഹത്തേക്കാള്‍ നല്ലയാള്‍ വേറെയില്ലെന്നും നവനിര്‍മാണ സേ നേതാവ് അമിത് ജനി പറഞ്ഞു.

പശുക്കള്‍ക്ക് വേണ്ടി പലതും ചെയ്യുന്നുണ്ടെന്ന് വ്യാജ വാഗ്ദാനങ്ങള്‍ ഇറക്കുന്നതിന് പകരം 2015ല്‍ അതിനോടുള്ള ആത്മാര്‍ത്ഥത തെളിയിച്ചയാളാണ് റാണയെന്നും അമിത് ജനി പറഞ്ഞു.

Advertisment