Advertisment

അക്ഷയശ്രീ അവാര്‍ഡ് 2020: 12-ാമത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

New Update

publive-image

Advertisment

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 12-ാമത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.

സംസ്ഥആന തലത്തില്‍ ഏറ്റവും നല്ല ജൈവ കര്‍ഷകന് ഒരു ലക്ഷം രൂപയും ജില്ലാ തലത്തില്‍ 25000 രൂപ വീതമുള്ള 14 ജില്ലാ അവാര്‍ഡുകളും 10000 രൂപ വീതമുള്ള 28 പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പ്രായമായ പരമ്പരാഗത ജൈവകര്‍ഷകര്‍, ഔഷധ സസ്യകൃഷി, മട്ടുപ്പാവ്കൃഷി, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അനുയോജ്യമായ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു.

ഡിസംബര്‍ 31ന് മുന്‍പായി അപേക്ഷ ലഭിച്ചിരിക്കണം. മൂന്നു വര്‍ഷത്തിനുമേല്‍ പൂര്‍ണമായും ജൈവഭക്ഷണകൃഷി  ചെയ്യുന്ന കൃഷിക്കാരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

വെള്ളക്കടലാസില്‍ കൃഷിരീതിയുടെ ലഘുവിവരണവും പൂര്‍ണ മേല്‍വിലാസവും വീട്ടില്‍ എത്തിച്ചേരാനുള്ള വഴിയും ഫോണ്‍ നമ്പരും ജില്ലയും എഴുതണം. അപേക്ഷ അയക്കേണ്ട വിലാസം: കെ.വി ദയാല്‍, അവാര്‍ഡ‍് കമ്മറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പി.ഒ, ആലപ്പുഴ - 688525, ഫോണ്‍: 9447114526

Advertisment