Advertisment

അല്‍ ആലിയ സ്കൂള്‍ പാരെന്റ്സ് ആന്‍ഡ്‌ ഫ്രണ്ട്സ് ഗ്രൂപ്പ്‌ " കൂട്ടായ്മ രൂപികരിച്ചു.

author-image
admin
New Update

റിയാദ് :  കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ തുടരുന്ന സാഹചര്യത്തിൽ ഫീസ് ഇളവുകൾ ആവശ്യപ്പെട്ടുകൊണ്ട് റിയാദ് മലാസിൽ പ്രവർത്തിക്കുന്ന അൽ ആലിയ ഇന്റർനാഷണൽ സ്കൂളില്‍  പഠിക്കുന്ന കുട്ടികളുടെ   പാരന്റ്സ് ഒത്തുകൂടി, " പാരെന്റ്സ് ആന്‍ഡ്‌ ഫ്രണ്ട്സ് ഗ്രൂപ്പ്‌" പുതിയ  കൂട്ടായ്മ  (Parents & Friends Group) രൂപികരിച്ചു. റിയാദ്അൽ മദീന ഓഡിറ്റോറിയത്തിൽ കൂടിയ പ്രഥമ യോഗത്തില്‍ നിരവധി രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു.

Advertisment

publive-image

അല്‍ ആലിയ സ്കൂള്‍ പാരെന്റ്സ് ആന്‍ഡ്‌ ഫ്രണ്ട്സ് ഗ്രൂപ്പ്‌ " കൂട്ടായ്മയുടെ പ്രഥമ സംഗമം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് സുലൈമാന്‍ ഊരകം ഉദ്ഘാടനം ചെയ്യുന്നു.

യോഗം റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് സുലൈമാൻ ഊരകം ഉൽഘാടനം ചെയ്തു.  ചടങ്ങിനോടനുബന്ധിച്ച്  സംഘടനയുടെ ഫേസ് ബുക്ക്‌ ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം മീഡിയ ഫോറം വൈസ് പ്രസിഡന്റും സത്യം ഓൺലൈൻ  സൗദി ബ്യൂറോ ചീഫുമായ  ജയൻ കൊടുങ്ങല്ലൂർ നിര്‍വഹിച്ചു.

സാമൂഹ്യ പ്രവർത്തകരായ ഗഫൂർ കൊയ്ലാണ്ടി  (എം ഡി എഫ് ), സലീം വാലിലപ്പുഴ (പ്രവാസി ഫ്രന്റ്സ് ഓഫ് ഇന്ത്യ, പ്രസിഡണ്ട് ) അസ്‌ലം പാലത്ത് (പ്രവാസി ഫ്രന്റ്സ് ഓഫ് ഇന്ത്യ, ചെയർമാൻ) റസ്സൽ കമറുദ്ദീൻ (പ്രവാസി മലയാളി ഫെഡറേഷൻ) എന്നിവർ ആശംസകൾ നേര്‍ന്ന് .അലീം പാഷ സ്വാഗതവും മഹ്റൂഫ് നന്ദിയും പറഞ്ഞു.

publive-image

അല്‍ ആലിയ സ്കൂള്‍ പാരെന്റ്സ് ആന്‍ഡ്‌ ഫ്രണ്ട്സ് ഗ്രൂപ്പിന്റെ ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ ലോഗാ പ്രകാശനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ നിര്‍വഹിക്കുന്നു. 

യോഗം പാസാക്കിയ പ്രമേയം ചടങ്ങില്‍ വായിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ശമ്പളവും മറ്റും ലഭിക്കാതെ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നതിനാല്‍  സ്കൂൾ ഫീസ് 30-40% വരെയെങ്കിലും ഇളവ് അനുവദിക്കുക. . ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ അന്യായമായി ഈടാക്കുന്ന ലാബ് ഫീസ്, ആർട്ട്സ് & സ്പാർട്ട്സ് ഫീസ് മുതലായവ ഒഴിവാക്കുക. എന്നിവയാണ്  പ്രധാന ആവിശ്യങ്ങളായി രക്ഷിതാക്കളുടെ കൂട്ടായിമ  ഉന്നയിക്കുന്നത്. ചടങ്ങില്‍  ജലീൽ കൊ.ച്ചിന്‍ , തസ്നിം റിയാസ്, നവാസ് കണ്ണൂർ , അഭി ജോയ് എന്നിവരുടെ ഗാനസന്ധ്യയും അരങ്ങേറി

Advertisment