Advertisment

അലാസ്‌കയ്ക്ക് സമീപം ഭൂചലനം ;റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

New Update

ലോസ് ആഞ്ചലസ്(യു.എസ്): അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌കയുടെ തെക്കന്‍ മേഖലയില്‍ കടലില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisment

publive-image

എന്നാല്‍ തെക്കന്‍ തീരങ്ങളില്‍ ചെറിയ സുനാമി തിരകള്‍ എത്തിയതായി നാഷണല്‍ ഓഷ്യനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

പ്രഭവ കേന്ദ്രത്തില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള സമീപ നഗരമായ സാന്‍റഅ പോയിന്‍റില്‍ രണ്ട് അടിവരെ ഉയരത്തില്‍ സുനാമി തിരകള്‍ എത്തി. 40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

തിങ്കളാഴ്ചയുണ്ടായ പ്രധാന ഭൂചലനത്തിനു ശേഷം 5.0 വരെയോ അതില്‍ കൂടുതലോ ഉള്ള അഞ്ചോളം തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു. ഭൂകമ്പ സാധ്യത ഏറെയുള്ള പസഫിക് റിങ് ഓഫ് ഫയറില്‍ ഉള്‍പ്പെട്ടതാണ് അലാക്‌സയും.

alaska earthquake
Advertisment