Advertisment

ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ E=mc² എന്ന സമവാക്യം തെറ്റ്; പുതിയ കണ്ടുപിടിത്തവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ

author-image
jayasreee
New Update

ബെംഗളൂരു: E=mc² എന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ വിഖ്യാത സമവാക്യം തെറ്റാണെന്ന വാദവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ. ഇതിനെക്കുറിച്ച് നിത്യാനന്ദ നടത്തുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisment

publive-image

ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് നിത്യാനന്ദ പുതിയ കണ്ടു പിടുത്തത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തല്‍ നടത്തിയത്. എനര്‍ജി, എംസി സ്‌ക്വയറിന് തുല്യമല്ല. എംസി സ്‌ക്വയറിന് തുല്യമാകാന്‍ സാധിക്കില്ല.

മാംസാഹാരികളുടെ തലച്ചോറിനെ സംബന്ധിച്ച് ഇന്റന്‍സിറ്റിയും കണ്ടിന്യൂവിറ്റിയും വ്യത്യസ്തമാണ്. അവര്‍ക്കതിനെ ഉയര്‍ച്ച താഴ്ചകളായി മാത്രമേ കാണാന്‍ കഴിയൂ. ഒരു സസ്യാഹാരിയുടെ തലച്ചോറിന് മാത്രമേ ഇവയുടെ അനുഭവം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയൂ. എന്നിങ്ങനെയാണ് നിത്യാനന്ദ തന്റെ കണ്ടു പിടിത്തത്തെ കുറിച്ച് വിവരിച്ചത്.

Advertisment