Advertisment

ആലപ്പുഴയില്‍ മദ്യവില്‍പ്പന നിരോധിച്ചു; ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് കളക്ടര്‍

New Update

പ്രളയക്കെടുതി രൂക്ഷമായ ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വരെ മദ്യവില്‍പ്പന നിരോധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരമാണ് ജില്ലാ കലക്ടറുടെ നടപടി. പൊലീസ്- എക്‌സൈസ് ഉദ്യോഗസ്ഥര്‍ റിലീഫ് ക്യാമ്പുകളുടെ പരിസരത്തും റസ്‌ക്യൂ മേഖലയിലും മദ്യം സംബന്ധമായ നിയമലംഘനങ്ങള്‍ നടക്കുന്നില്ലായെന്ന് കര്‍ശനമായി ഉറപ്പുവരുത്തേണ്ടതാണെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

ജില്ലയിലെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നതിനും ദിവസങ്ങളായി നടന്നു വരുന്ന ഒഴിപ്പിക്കള്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുന്നുവെന്നും അദേഹം പറഞ്ഞു. ഇന്നും നാളേയുമായി എല്ലാവരേയും സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കാന്‍ കഴിയും ഇപ്പോള്‍ തന്നെ അപകട മേഘലയില്‍ നിന്നും 90% പേരേയും ക്യാമ്പുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് കുട്ടനാട് ഒഴിപ്പികല്‍ 95% പൂര്‍ത്തിയായി പാണ്ടനാട് 97% പേരേയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി.ജില്ലയില്‍ 254000 പേര്‍ ക്യാമ്പുകളില്‍ ഉണ്ട് 935 ക്യാമ്പുകള്‍ ആണ് വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്നത് 65000 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. ഇവര്‍ക്ക്എല്ലാം ഭക്ഷണവും വസ്ത്രവും എത്തിക്കുന്നുണ്ട്.

flood
Advertisment