Advertisment

16 കാരിയായ ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവച്ച് 16 കാരനായ നടന്‍ അലക്‌സ് ബെയിന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ലണ്ടന്‍: 16-ാം വയസ്സില്‍ തന്‍റെ 16 കാരിയായ ഭാര്യ 12 ആഴ്ച ഗര്‍ഭിണിയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ  പുറംലോകത്തെ അറിയിച്ചിരിക്കുകയാണ് കോറണേഷന്‍ സ്ട്രീറ്റിലൂടെ ശ്രദ്ധേയനായ നടന്‍ അലക്‌സ് ബെയിന്‍ .

publive-image

അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് പയ്യന്‍താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് എന്നതാണ് കൌതുകകരം. ബെയിന്റെ 16-കാരിയായ കാമുകി ലെവി സെല്‍ബിയും താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പുറത്തുവിട്ടിട്ടുണ്ട്. ഡിസംബര്‍ എട്ടിനാണ് ഡെലിവറി ഡേറ്റെന്നും സില്‍ബി കുറിച്ചു.

publive-image

കഴിഞ്ഞ 10 വർഷമായി കോറണേഷന്‍ സ്ട്രീറ്റില്‍ അഭിനയിക്കുകയാണ് താരം. താന്‍ അച്ഛനാകാന്‍ പോകുന്ന കാര്യം വളരെ സന്തോഷത്തോടെയാണ് സെറ്റിലുള്ളവരോടും സോഷ്യല്‍ മീഡിയയിലും ബെയിന്‍ പറയുന്നത്. പെൺകുട്ടിയുടെ വീട്ടുകാരും ഏറെ സന്തോഷത്തിലാണ്.

publive-image

തീര്‍ന്നില്ല, ഇനിയുമുണ്ട് കൌതുകം . മകളുടെ സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കി മാറ്റിയാണ് അമ്മ ജൂഡിത്ത് കാല്‍വെര്‍ട്ട് ഇതിനെ സ്വാഗതം ചെയ്തത്.

publive-image

സെല്‍ബിയെയും ബെയിനെയും അഭിനന്ദിച്ചുകൊണ്ട് അമ്മായിയായ ട്രേസി ആദംസും ഫെയ്‌സബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു.

indian cinema
Advertisment