Advertisment

തനിക്കെതിരേ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടിയ്ക്ക് പ്രമുഖ ഗായകന്‍ നല്‍കിയത് എട്ടിന്റെ പണി !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തനിക്കെതിരേ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടിയെ വെട്ടിലാക്കി പ്രമുഖ ഗായകന്‍ രംഗത്ത് . പീഡനാരോപണം ഉന്നയിച്ച നടിക്കെതിരെ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഗായകന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് . ഇതോടെ കേസ് തെളിയിക്കാന്‍ നടി നിര്‍ബന്ധിതയായിരിക്കുകയാണ് .

ഗായകനായ അലി സഫറിനെതിരെ ഗായികയും നടിയും മോഡലുമായ മീഷ ഷാഫിയാണ് ആരോപണം ഉന്നയിച്ചിരുന്നത് . മീഷ നിരുപാധികം ക്ഷമ ചോദിക്കണമെന്നും അലി സഫര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

publive-image

കഴിഞ്ഞയാഴ്ചയാണ്  അലി സഫര്‍ തന്നെ ഒന്നില്‍ കൂടുതല്‍ തവണ ശാരീരികമായി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന് മീഷ ട്വിറ്ററിലൂടെ ആരോപിച്ചത്.

എന്നാല്‍ സമാന ആരോപണങ്ങളുമായി മറ്റു ചില നടിമാരും രംഗത്തുവന്നിരുന്നു . മേക്കപ്പ് ആര്‍ട്ടിസ്റ്റ് ലീന ഘനി, ബ്‌ളോഗര്‍ ഹംന റാസ എന്നിവരായിരുന്നു ഇതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, അലി സഫര്‍ ഉടന്‍ തന്നെ ഈ ആരോപണളെല്ലാം നിഷേധിച്ചു. ഇതിനുശേഷമാണ് നിയമനടപടിക്ക് ഒരുങ്ങിയത്.

publive-image

ഏപ്രില്‍ 23 മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടി കൈക്കൊള്ളമെന്നാണ് അലി സഫര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

എന്റെ ചെറുപ്പകാലത്തോ ഞാന്‍ സിനിമാമേഖലയില്‍ പ്രവേശിക്കുന്ന കാലത്തോ ആയിരുന്നില്ല പീഡനമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നെടുനീളന്‍ കുറിപ്പില്‍ മീഷ ആരോപിച്ചിരുന്നു.

publive-image

രണ്ട് കുട്ടികളുടെ അമ്മയായിട്ടും കാര്യങ്ങള്‍ തുറന്നു പറയുന്നു ആളാണെന്ന് അറിഞ്ഞിട്ടും എനിക്ക് സഹപ്രവര്‍ത്തകനായ സഫറില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ തവണ ശാരീരിക പീഡനം സഹിക്കേണ്ടിവന്നു. എനിക്കും കുടുംബത്തിനും ഭീതിദത്തമായ ഒരു അനുഭവമായിരുന്നു അത്.

publive-image

മീഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് അടുത്ത ദിവസം തന്നെ അലി സഫര്‍ വന്നിരുന്നു. ഞാനൊരു ഭര്‍ത്താവും മകനും ഒരു ചെറിയ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും അച്ഛനുമാണ്. എന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുംവേണ്ടി നിലകൊണ്ടയാളാണ്.

എനിക്ക് ഒന്നും ഒളിക്കാനില്ല. മീഷയുടെ എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുകയാണ്. പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം നിയമനടപടി കൈക്കൊള്ളാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്-ട്വിറ്ററില്‍ അലി സഫര് പറഞ്ഞു .

indian cinema
Advertisment