Advertisment

അലിഫ് എക്സ്പോ - 20 ൽ വിദ്യാർത്ഥികൾ പ്രൊജെക്ടുകൾ അവതരിപ്പിക്കുന്നു

author-image
admin
New Update

റിയാദ്: അലിഫ് ‌ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച വെർച്വൽ സയൻസ് എക്സ്പോ സമാപിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്രവും സമൂഹവും എത്രത്തോളം പരസ്പര ബന്ധിതമാണെന്ന് ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചായിരുന്നു എക്സ്പെരിമെന്റൽ എന്ന പേരിൽ എക്സ്പോ സംഘടിപ്പിച്ചത്. പതിനേഴായിരത്തിലധികം ആളുകൾ വീക്ഷിച്ച എക്സ്പോ തീർത്തും വ്യത്യസ്തമായ അനുഭവമായി.

Advertisment

publive-image

അലിഫ് എക്സ്പോ - 20 ൽ വിദ്യാർത്ഥികൾ പ്രൊജെക്ടുകൾ അവതരിപ്പിക്കുന്നു

ഭാവിയിലെ ശാസ്ത്രജ്ഞരെയും മികച്ച എൻജിനീയർമാരെയും വാർത്തെടുക്കാൻ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ ഏറെ സംഭാവന നൽകുമെന്ന് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആമുഖ ഭാഷണത്തിൽ പറഞ്ഞു.

പ്രമുഖ ശാസ്ത്രഞനായ ഡോക്ടർ അബ്ദുൽ സലാം എക്സ്പോ ഉദ്ഘാടനം ചെയ്തു. പ്രതി സന്ധികൾ ക്കിടയിലും അലിഫ് സ്‌കൂൾ വിദ്യാർത്ഥികൾ കാണിച്ച സ്ഥൈര്യവും മനോവീര്യവും അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ അറിവുകൾ പ്രായോഗിക രൂപത്തിൽ അവതരിപ്പിക്കപ്പെട്ട പ്രൊജെക്ടുകൾ ഓരോന്നും മികച്ചതായിരുന്നു. വാഷിംഗ് മെഷീൻ, ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റിസെർ, കാറ്റാടി യന്ത്രം, കോൺക്രീറ്റ് മിക്സർ, റോബോട്ടുകൾ, എന്നിവക്ക് പുറമെ ഭൂകമ്പ മാപിനിയും എക്സ്‌പോയിൽ ഇടം പിടിച്ചു. മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ മാതൃക ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

ജീവ ശാസ്ത്രത്തിലെ പാഠങ്ങൾ ലളിതമായി മനസ്സിലാകുന്ന തരത്തിൽ നിർമിച്ച ചലിക്കും മാതൃകകൾ വിദ്യാർത്ഥികളുടെ കരവിരുതും ഒപ്പം ശാസ്ത്രാവബോധവും വിളിച്ചറിയിക്കുന്നതായി. ഹൃദയം, ശ്വാസ കോശം എന്നിവയുടെ മാതൃകകൾ നല്ല മികവ് പുലർത്തി.

കോവിഡ് പ്രതിസന്ധികൾക്കിടയിലും വളരെ വ്യവസ്ഥാപിത രീതിയിൽ എക്സ്പോ സംഘടിപ്പിച്ച സയൻസ് ഡിപ്പാർട്മെന്റിനെ അലിഫ് ഗ്രൂപ് ഓഫ് സ്‌കൂൾസ് എക്സിക്യൂറ്റീവ് ഡയറക്ടർ ലുഖ്‌മാൻ പാഴൂർ അനുമോദിച്ചു.

ഡിപ്പാർട്മെന്റ് ഹെഡ് ആയിഷ ബാനു വിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട എക്സ്പോയിൽ നൂറിൽ പരം പ്രൊജെക്ടുകളാണ് അവതരിപ്പിക്കപ്പെട്ടത്. ജുമൈല ബഷീർ ,സുമയ്യ, ശബീബ, സുവീഷ് എന്നിവർ വിദ്യാർത്ഥികൾക്ക് മാർഗ നിർദേശങ്ങൾ നൽകി. ഫാത്തിമ മുജീബ് അവതാരകയായിരുന്നു.

 

Advertisment