Advertisment

അലിഫ് സ്കൂള്‍ ലിംഗോ ഡ്രമാറ്റിക്സ് 2018

author-image
admin
New Update

റിയാദ്: റിയാദ് അലിഫ് ഇൻറര്‍നാഷണല്‍ സ്കൂളില്‍ പാഠൃ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന ലിംഗോ ഡ്രമാറ്റിക്സിന്‍റെ വാര്‍ഷികാഘോഷം സമുചിതമായി നടത്തപ്പെട്ടു. ഭാഷാപഠനം രസകരവും എളുപ്പവുമാക്കാന്‍ മൂന്ന് മുതല്‍ എല്ലാ ക്ലാസുകളിലും ഭാഷാപാഠങ്ങള്‍ കുട്ടികള്‍ നാടകമായി അവതരിപ്പിക്കുന്ന പരിപാടിയാണ് ലിംഗോ ഡ്രമാറ്റിക്സ്.

publive-image

അഭിനയം ആശയവിനിമയത്തിന്‍റെ വാചികവും അവാചികവുമായ ഘടകങ്ങളെ സംയോചിപ്പിക്കും. ഭാഷാ നിപുണതകള്‍ സ്വയത്തമാക്കുന്ന കാര്യത്തില്‍ കുട്ടികള്‍ ഈ പദ്ധതിയിലൂടെ അഭൂത പൂര്‍വ്വമായ പുരോഗതിയാണ് കൈവരിക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ മുസ്തഫ  പറഞ്ഞു. സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ്‌ ഡോ: ഡൈസമ്മ ജേക്കബ്‌ വാര്‍ഷികാഘോഷത്തിന് ആമുഖ ഭാഷണം നടത്തി. കോഡിനേറ്റര്‍ മിസ്സിസ് ഡാലിയ ഷബീര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Advertisment