Advertisment

അന്യഗ്രഹ ജീവി​കൾ സ്ഥാപി​ച്ച ഫലകം കണ്ടെത്തി?  അധികം വൈകാതെ അവര്‍ വരും, ഭൂമി കയ്യടക്കും?

New Update

ബുക്കാറെസ്റ്റ്: അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിൽ കണ്ടെത്തി​യ ഫലകത്തിനു സമാനമായ മറ്റൊരു ഫലകവും കണ്ടെത്തി .റൊമാനി​യയി​ലെ പി​യത്ര നീമി​ലെ പെട്രോഡാവ ഡേസി​യൻ കോട്ടയ്ക്ക് തൊട്ടരി​കി​ലായി​ അന്യഗ്രഹ ജീവി​കൾ സ്ഥാപി​ച്ചെന്നു കരുതുന്ന ഫലകം കണ്ടെത്തി.

Advertisment

publive-image

പതി​മൂന്നടി​ ഉയരത്തിൽ ത്രി​കോണാകൃതി​യുളള ഫലകമാണ് കണ്ടെത്തി​യത്. ഭൂമി​യി​ൽ ഉറപ്പി​ച്ച നി​ലയി​ലുളള തി​ളക്കമാർന്ന ഏതോ ലോഹം കൊണ്ടുണ്ടാക്കി​യ സ്തംഭത്തി​ൽ കുറി​പ്പുകൾക്ക് സമാനമായ ചി​ലത് കാണുകയും ചെയ്യുന്നുണ്ട് എന്നാണ് റി​പ്പോർട്ട്. വിജനമായ സ്ഥലത്തെത്തിയ ചിലരാണ് ഫലകം കണ്ടത്.

ഇത്തരത്തി​ലൊരു ഫലകം നേരത്തേ അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിൽ കണ്ടെത്തി​യി​രുന്നു. റൊമാനി​യയി​ൽ കണ്ടെത്തി​യ ഫലകത്തി​ന് ഇതി​ൽ നി​ന്ന് ചി​ല വ്യത്യാസങ്ങൾ കണ്ടെത്തി​യി​ട്ടുണ്ട്. ആദ്യത്തെ ഫലകം പോലെ ഇതും അന്യഗ്രഹജീവി​കൾ സ്ഥാപി​ച്ചതാണെന്നാണ് അന്യഗ്രഹ ജീവികളിൽ വിശ്വസിക്കുന്നവർ പറയുന്നത്.

അന്യഗ്രഹ ജീവികളല്ലാതെ ആരും ആളൊഴിഞ്ഞ സ്ഥലത്ത് ഫലകം സ്ഥാപിക്കില്ല എന്നും അവർ പറയുന്നു. അമേരിക്കയിലെ ഫലകം കാണാതായതിന് തൊട്ടടുത്ത ദിവസമാണ് റൊമാനി​യയി​ലെ ഫലകം കണ്ടെത്തിയത്. എന്നാൽ, ഇക്കാര്യത്തി​ന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

അമേരിക്കയിലെ മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകൾക്ക് സമീപത്ത് മണ്ണിൽ നിന്ന് 12 അടി ഉയരത്തിലാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ഈ ഫലകത്തിനും ത്രികോണാകൃതിയാണ് ഉണ്ടായിരുന്നത്.

alians
Advertisment