Advertisment

ഹിന്ദു ഭീകരര്‍ എല്ലാം ആര്‍എസ്എസുമായി ബന്ധമുള്ളവര്‍; ദിഗ്‌വിജയ് സിങ്ങ്

New Update

ജബുവ: ഭീകരവാദവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുമായി ബന്ധമുള്ളവരാണെന്ന് പ്രസ്ഥാവനയുമായി കോണ്‍ഗ്രസ് എംഎല്‍എ ദിഗ്വിജയ് സിങ്ങ്. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെ സാഗര്‍ ജില്ലയില്‍ താമസമാക്കിയപ്പോള്‍ ആര്‍എസ്എസുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയാണെന്നും തലമൂത്ത കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

Advertisment

publive-image

ഈ ആശയം വെറുപ്പ് പ്രചരിപ്പിക്കുന്നു, വെറുപ്പ് കലാപം പ്രചരിപ്പിക്കുന്നു, ഇത് ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്നും ദിഗ്‌വിജയ് സിങ്ങ് ആരോപിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വലതു പക്ഷ ഭീകരവാദം എന്ന് താന്‍ ഉദ്ദേശിച്ചത് ഹിന്ദു ഭീകരവാദം അല്ലെന്നും സംഖി ഭീകരവാദമാണെന്നും പറഞ്ഞ് രംഗത്ത് വന്നിരുന്നു. രണ്ട് വട്ടം മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള സിങ്ങ് താന്‍ ബിജെപിയെക്കാള്‍ വലിയ ഹിന്ദുവാണെന്ന് പറഞ്ഞിരുന്നു.

നേരത്തെ മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗാന്ധി വധത്തേയും ആര്‍എസ്എസിനെയും ബന്ധിപ്പിച്ച പ്രസ്ഥാവനയുമായി കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

Advertisment