Advertisment

ദിലീപിന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് എ.വി ജോര്‍ജ് പറഞ്ഞു; ആരോപണവുമായി പ്രതികള്‍

New Update

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ എ.വി ജോര്‍ജിനെതിരെ ആരോപണവുമായി പ്രതി. ദിലീപിന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞതായി പ്രതി വിജീഷ്. ദിലീപിനെ താറടിക്കാന്‍ മനപൂര്‍വം കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നെന്നും പ്രതികളായ വിജീഷും മാര്‍ട്ടിനും ആരോപിച്ചു. നാല് താരങ്ങളുടെ പേര് പറഞ്ഞാണ് മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍.

Advertisment

publive-image

നേരത്തെയും സമാനമായ ആരോപണം ഉന്നയിച്ച് മാര്‍ട്ടിന്‍ രംഗത്ത് വന്നിരുന്നു. കേസില്‍ ദിലീപിനെ കുടുക്കുകയായിരുന്നു ലക്ഷ്യം. തന്നെക്കൊണ്ട് ദിലീപിന്റെ പേര് പറയിക്കാന്‍ ശ്രമമുണ്ടായി. യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തി. തന്റെ കുടുംബത്തിനും ഭീഷണിയുണ്ട്. തനിക്ക് പറയാനുള്ളത് 16 പേജുള്ള കുറിപ്പായി അങ്കമാലി മജിസ്‌ട്രേറ്റിന് നല്‍കിയിട്ടുണ്ട്. തനിക്ക് ജീവന് ഭീഷണിയുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ മരണമൊഴിയായി കണക്കാക്കണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട ദിവസം നടിയുടെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍. അതേസമയം കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം കോടതി നിരസിച്ചു.

Advertisment