Advertisment

ദുല്‍ഖറിന്റെ എബിഡിഡി തെലുങ്കിലേക്ക്; അല്ലു സിരീഷ് നായകനാകും

author-image
ഫിലിം ഡസ്ക്
New Update

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഹിറ്റ് ചിത്രം എബിസിഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്കിലെ യുവനടന്മാരില്‍ ശ്രദ്ധേയനും സൂപ്പര്‍താരമായ അല്ലു അര്‍ജുന്റെ ഇളയ സഹോദരന്‍ അല്ലു സിരീഷാണ് ദുല്‍ഖര്‍ അവതരിപ്പിച്ച ജോണ്‍സ് എന്ന കഥാപാത്രമായെത്തുക. ട്വിറ്ററിലൂടെ സിരീഷ് തന്നെയാണ് റീമേക്ക് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്. നവാഗതനായ സഞ്ജീവ് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധുര ശ്രീധര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മറ്റുതാരങ്ങള്‍ ആരൊക്കെയാകുമെന്ന് അറിയിച്ചിട്ടില്ല.

Advertisment

publive-image

മാര്‍ട്ടിന്‍ പ്രക്കാട്ട് കഥയെഴുതി സംവിധാനം ചെയ്ത എബിസിഡി ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ എത്തിയ ചിത്രമായിരുന്നു. അവധിക്കാലത്ത് നാട്ടിലെത്തുന്ന അമേരിക്കയില്‍ സ്ഥിരതാമസക്കാരായ രണ്ട് ചെറുപ്പക്കാരുടെ കഥയാണ് എബിസിഡി. ദുല്‍ഖറിനോടൊപ്പം ജേക്കബ് ഗ്രിഗറി പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ടൊവിനോ തോമസാണ് പ്രതിനായകനായെത്തിയത്. അപര്‍ണ ഗോപിനാഥും മറ്റൊരു പ്രധാന കഥാപാത്രമായെത്തിയിരുന്നു.

publive-image

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത 1971; ബിയോന്‍ഡ് ബോഡേഴ്‌സ് എന്ന ചിത്രത്തിലൂടെ അല്ലു സിരീഷ് മലയാളികള്‍ക്ക് സുപരിചിതനാണ്. മറ്റു ഭാഷകളിലെ സിനിമകള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള താല്‍പര്യവും സിരീഷ് പങ്കുവെച്ചു.

publive-image

എ.ബി.സി.ഡി യുടെ കഥ തന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് തന്നെ വളരെയധികം ചിരിപ്പിച്ചു. അതുകൊണ്ടുതന്നെയാണ് ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റുന്നത്. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും സംസ്‌കാരത്തിലും താല്‍പര്യങ്ങളിലുമെല്ലാം സമാനതകളുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അല്ലു സിരീഷ് പറഞ്ഞു.

publive-image

publive-image

Advertisment