Advertisment

മുഖത്തെ കറുത്ത പാടുകൾ മാറ്റാം; കറ്റാര്‍വാഴ കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാർ വാഴ.  ഇതില്‍ വിറ്റമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ് ,കാത്സ്യം , സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് കറ്റാര്‍വാഴയുടെ ഇലയാണ്.  കറ്റാര്‍വാഴ ഉപയോഗിക്കുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ ഇത് യാതൊരു തരത്തിലും അലര്‍ജി ഉണ്ടാക്കില്ലെന്ന് നിങ്ങള്‍ ഉറപ്പ് വരുത്തണം. ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്ന കാര്യത്തിലും ഫ്രഷ്‌നസ് നല്‍കുന്നതിനും കറ്റാർവാഴ മികച്ചതാണ്. ഓരോ ചര്‍മ്മത്തി‌ന്റെയും സ്വഭാവമനുസരിച്ച് നമുക്ക് കറ്റാര്‍വാഴയുടെ വ്യത്യസ്ത ഫേസ് പാക്കുകള്‍ ഉപയോഗിക്കാവുന്നതാണ്.

Advertisment

publive-image

രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഏറ്റവും മികച്ചതാണ് ഈ ഫേസ്പാക്ക്.

രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ അൽപം റോസ് വാട്ടർ ചേർത്ത് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്. മുഖത്തെ വെയിലേറ്റുള്ള കരുവാളിപ്പ് മാറ്റാൻ ഇത് മികച്ചൊരു ഫേസ് പാക്കാണിത്.

രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് മുഖത്തിടുന്നത് ഇരുണ്ട നിറം മാറാൻ സഹായിക്കും. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ ഫേസ് പാക്ക് ഉപയോ​ഗിക്കാം.

രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും അൽപം വെള്ളരിക്കയുടെ നീരും ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തിന് നിറം കൂട്ടാൻ ഈ ഫേസ് പാക്ക് പുരട്ടുന്നത് ഏറെ ​ഗുണം ചെയ്യും.

ഒരു പിടി ബദാം തലേ ദിവസം രാത്രിയിൽ വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം രാവിലെ ബദാം പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഈ ബദാം പേസ്റ്റും ചേർത്ത് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകുക. വരണ്ട ചർമ്മമുള്ളവർക്ക് ഇത് മികച്ചൊരു  ഫേസ് പാക്കാണിത്.

face pack aloe vera aloe vera face pack
Advertisment