Advertisment

സര്‍വകക്ഷി സംഘത്തില്‍ കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടില്‍ ? കണ്ണന്താനത്തിന്‍റെ പേര് വെട്ടിയത് ബിജെപിയെന്നു വെളിപ്പെടുത്തല്‍

author-image
admin
New Update

publive-image

Advertisment

തിരുവനന്തപുരം: പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടില്‍ ? കണ്ണന്താനത്തെ ഒഴിവാക്കിയതില്‍ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

publive-image

എന്തുകൊണ്ടാണ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതെന്ന് ആരാഞ്ഞ പ്രധാനമന്ത്രി കണ്ണന്താനവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍വകക്ഷി സംഘത്തില്‍ നിന്ന് കണ്ണന്താനത്തെ ഒഴിവാക്കിയത് ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെയെന്ന് സൂചന.

publive-image

സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയത് എ.എന്‍ രാധാകൃഷ്ണന്റെ പേരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വെളിപ്പെടുത്തി.

publive-image

ബി.ജെ.പി നല്‍കിയ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേരില്ലായിരുന്നു. പകരം എ.എന്‍ രാധാകൃഷ്ണന്റെ പേരാണുണ്ടായിരുന്നത്. കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കാനം ഇക്കാര്യം വെളിപ്പെടുത്തിയത്.

publive-image

publive-imageമെന്ന ചോദ്യത്തിന് സ്വാഭാവികമായും അതായിരിക്കാമെന്നും കാനം മറുപടി പറഞ്ഞു.

bjp modi gov
Advertisment