Advertisment

ആലുവയില്‍ പട്ടാപകല്‍ വിവാഹ വീട് കുത്തിത്തുറന്ന് നൂറു പവന്‍ സ്വര്‍ണവും തൊണ്ണൂരായിരം രൂപയും കവര്‍ന്നു. കവര്‍ച്ച പകല്‍ വീട്ടുകാര്‍ പുറത്തുപോയ സമയത്ത്

New Update

publive-image

Advertisment

ആലുവ: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം ഭീതി വിതച്ച എറണാകുളം ജില്ലയില്‍ വീണ്ടും വന്‍ കവര്‍ച്ച. ആലുവയില്‍ വീട് കുത്തിത്തുറന്ന് വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന നൂറു പവന്‍ സ്വര്‍ണവും തൊണ്ണൂരായിരം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവല പടിഞ്ഞാറേപ്പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

രാവിലെ ഏഴരയ്ക്ക്  മമ്പുറത്ത് സന്ദര്‍ശനത്തിന് പോയ അബ്ദുള്ളയും കുടുംബവും ഞായറാഴ്ച രാത്രി ഏഴരയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പകല്‍ സമയത്താണ് മോഷണം നടന്നത് .

വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആലുവ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .

നേരത്തെ തൃപ്പൂണിത്തുറയിലെ രണ്ട് വീടുകളില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷമാണ് സ്വര്‍ണവും പണവും കവര്‍ന്നത്. കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നുപേരെ ഡല്‍ഹിയില്‍നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത് . ഇവരെ ഇന്നാണ് നാട്ടില്‍ എത്തിക്കുക .

kerala police cochin crime
Advertisment