Advertisment

രാമപുരത്ത് മരിച്ച ടിക്ടോക്ക് താരം അമല്‍ ജയരാജിന്‍റെ ആത്മഹത്യാ കുറിപ്പ് ഒറ്റവരി ! മരണകാരണം കണ്ടെത്താനാകാതെ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി ! 

New Update

publive-image

Advertisment

പാലാ: രാമപുരത്ത് തിങ്കളാഴ്ച ആത്മഹത്യ ചെയ്ത ടിക്ടോക്ക് താരം അമല്‍ ജയരാജിന്‍റെ മരണത്തിന് കാരണം കണ്ടെത്താനാകാതെ പോലീസ്. ഒറ്റവരി ആത്മഹത്യാ കുറിപ്പ് ഡയറിയിലെഴുതിവച്ചാണ് അമലിന്‍റെ മരണം. തന്‍റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നായിരുന്നു അമലിന്‍റെ അവസാന കുറിപ്പ്.

നാട്ടില്‍ അധികം സൗഹൃദങ്ങളില്ലെങ്കിലും ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായിരുന്ന പ്രിയങ്കരനായ താരമായിരുന്നു അമല്‍ ജയരാജ്. വീട്ടില്‍ മാതാപിതാക്കളുമായും സഹോദരനുമായും ഊഷ്മളമായ ബന്ധമായിരുന്നു അമലിനുണ്ടായിരുന്നത്.

അതിനാല്‍തന്നെ മരണകാരണം മറ്റെന്തോ ആണെന്ന നിഗമനത്തിലാണ് പോലീസ്. ഇതറിയാന്‍ അമലിന്‍റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്‍റെ പരിശോധനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

ലോക്ക് ചെയ്തിരുന്ന ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ പോലീസിനും കഴിഞ്ഞിരുന്നില്ല. സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ അതിലെ ഡാറ്റ നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. അതിനാലാണ് ഫോണ്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറിയത്.

അമലിന്‍റെ ഫോണിലേയ്ക്ക് അവസാനമായി വന്നതോ പുറത്തേയ്ക്ക് പോയതോ ആയ കോളുകളുടെ വിശദാംശങ്ങളാണ് ആദ്യം അന്വേഷിക്കുക. രാമപുരം പാലവേലി നാഗത്തുങ്കല്‍ ജയരാജിന്‍റെ  മകനാണ് 19 കാരനായ അമല്‍. അമലിന്‍റെ സംസ്കാരം തിങ്കളാഴ്ച രാത്രി 8 മണിയോടെ തറവാട്ടു വീട്ടുവളപ്പില്‍ നടന്നു.

 

pala news
Advertisment