Advertisment

സ്വകാര്യതയില്‍ കടന്നുകയറി ആമസോണ്‍ എക്കോ ; ദമ്പതിമാരുടെ സ്വകാര്യസംഭാഷണം റെക്കോര്‍ഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ചു: ശബ്ദസന്ദേശം ചെന്നത് ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകന്

New Update

ദമ്പതിമാരുടെ സ്വകാര്യ സംഭാഷണം അവരറിയാതെ റെക്കോര്‍ഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ച് ആമസോണ്‍ എക്കോ വിവാദത്തില്‍. ആമസോണിന്റെ സ്മാര്‍ട് സ്പീക്കറായ ആമസോണ്‍ എക്കോ ആണ് പുലിവാലു പിടിച്ചിരിക്കുന്നത്. അമേരിക്കയിലെ ഒറീഗണിലെ പോര്‍ട്ട് ലാന്റ് സ്വദേശികളായ ദമ്പതികള്‍ക്കാണ് ആമസോണ്‍ പണി കൊടുത്തത്.

Advertisment

publive-image

വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു ആമസോണ്‍ എക്കോ സ്പീക്കര്‍ ദമ്പതിമാര്‍ അവരുടെ മുറിയില്‍ സ്ഥാപിച്ചിരുന്നു. ഈ സ്പീക്കറാണ് സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്റെ തന്നെ സഹപ്രവര്‍ത്തകന് അയച്ചുകൊടുത്തത്. ഉടന്‍ തന്നെ അദേഹം ദമ്പതിമാരെ വിളിച്ച് ആമസോണ്‍ എക്കോ ഓഫ് ആക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ ദമ്പതികള്‍ സംഭവം ആമസോണ്‍ അധികൃതരെ വിളിച്ച് അറിയിച്ചിരുന്നു.

സ്വകാര്യതയ്ക്ക് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇപ്പോഴുണ്ടായിരിക്കുന്നത് അത്യപൂര്‍വമായ സംഭവമാണെന്നും ആമസോണ്‍ പറഞ്ഞു. ദമ്പതിമാരുടെ സംഭാഷണം എക്കോ സ്പീക്കറിലെ അലെക്‌സ സ്മാര്‍ട് അസിസ്റ്റന്റെ് സംവിധാനം നിര്‍ദേശങ്ങളായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും കമ്പനി പറയുന്നു.

ആമസോണ്‍ എക്കോ ശബ്ദനിര്‍ദേശങ്ങള്‍ കേള്‍ക്കണമെങ്കില്‍ അലക്‌സെ എന്ന് വിളിച്ച് സ്പീക്കറിനെ ആക്ടീവ് ആക്കേണ്ടതുണ്ട്. ദമ്പതിമാരുടെ സംസാരത്തിനിടയില്‍ ഇത്തരത്തില്‍ സമാനമായ വാക്ക് ഉപയോഗിച്ചതാവാം പിഴവു പറ്റിയതെന്നും ആമസോണ്‍ പറയുന്നു.

Advertisment