Advertisment

തൊഴിലാളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കേണ്ട ബാധ്യത സ്‌പോൺസർക്ക്: ഇന്ത്യൻ അംബാസഡർ 

New Update
ഹായിൽ  (സൗദി അറേബ്യ):    സൗദി അറേബ്യയിൽ  വെച്ച്   മരണപ്പെടുന്ന  പ്രവാസിയുടെ   മൃതദേഹം  ജന്മനാട്ടിൽ    എത്തിക്കേണ്ടത്   സ്‌പോൺസറുടെ കടമയാണെന്ന്   ഇന്ത്യൻ  അംബാസഡർ   അഹമ്മദ് ജാവേദ്    പറഞ്ഞു.   അതേസമയം,  ഒളിച്ചോട്ടം ("ഹുറൂബ്"),   സ്‌പോൺസറുമായി   മറ്റെന്തെങ്കിലും  നിയമപരമായ  പ്രശ്നങ്ങൾ   നിലനിൽക്കൽ  എന്നീ   വേളകളിൽ   മരണം  സംഭവിക്കുന്ന  ഇന്ത്യക്കാരുടെ  മൃതദേഹങ്ങൾ   എയർ ഇന്ത്യയുടെ  സഹകരണത്തോടെ   സൗജന്യമായി  നാട്ടിലെത്തിക്കാൻ   ഇന്ത്യൻ   എംബസി    ശ്രമിക്കുമെന്നും    അദ്ദേഹം  തുടർന്നു.
Advertisment
publive-image
സൗദിയുടെ  മധ്യ മേഖലാ  നഗരമായ   ബുറൈദയിലും  ഇന്ത്യൻ  സമൂഹത്തെ   അംബാസഡർ  അഹമ്മദ്  ജാവേദ്  അഭിസംബോധനം  ചെയ്തു.
സൗദിയുടെ  വടക്കൻ   മേഖലയിൽ  പെടുന്ന   ഹായിൽ   നഗരത്തിൽ   ഇന്ത്യൻ  സമൂഹത്തിന്റെ    വലിയ   വ്യൂഹത്തെ  അഭിസംബോധനം ചെയ്യുകയായിരുന്നു  അംബാസഡർ.    ഹായിലിൽ   ഇത്തരമൊരു   ഇന്ത്യൻ   സംഗമം   ഇതാദ്യമാണ്.    ഇന്ത്യക്കാരിലേയ്ക്ക്    ചെന്നെത്തുക"   എന്ന    അംബാസഡർ   അഹമ്മദ്  ജാവേദിന്റെ  സവിശേഷ    പരിപാടിയുടെ    ഭാഗമായാണ്   പ്രദേശത്തെ   ഇന്ത്യൻ  ജനാവലിയ്ക്കു  ഏറെ   ആത്മവിശ്വാസവും   ആഹ്ളാദവും  പകരുന്ന   സംഗമം   അരങ്ങേറിയത്.  ഹായിലിൽ  ഇത്   രണ്ടാം തവണയാണ്  അഹമ്മദ് ജാവേദ്  സന്ദർശനം നടത്തുന്നത്.
ഇന്ത്യക്കാർക്ക്   എന്തെങ്കിലും   തരത്തിലുള്ള    പ്രശ്നങ്ങൾ   ഉണ്ടായാൽ    ഇന്ത്യൻ  അധികൃതരുമായി   ബന്ധപ്പെടേണ്ട    ടോൾ ഫ്രീ  നമ്പറും  മറ്റും    അംബാസഡർ  സദസ്സിൽ    പ്രഖ്യാപിച്ചു.    മറ്റുള്ളവർക്ക്   ഇവ   ഷയർ   ചെയ്യാനും   അദ്ദേഹം   സദസ്സിനോട്  ആവശ്യപ്പെട്ടു.    സിറ്റി ഫ്‌ളവർ ഓഡിറ്റോറിയത്തിൽ നടന്ന അഭിമുഖത്തിൽ  അംബാസഡർ   സദസ്യരുടെ   സംശയങ്ങൾക്ക്  നിവാരണം   നൽകുകയും  ചെയ്തു.  സദസ്യരിൽ  നിന്ന്   പരാതികളും   നിവേദനങ്ങളും   അംബാസഡർ  കൈപ്പറ്റുകയും  ചെയ്തു.     സൗദിയിലെ  നിയമങ്ങളുടെ   അതിരുകളിൽ  നിന്ന്   എന്ത്  സഹായവും  എംബസി   ചെയ്തു  തരുമെന്ന്   ഇന്ത്യൻ   സമൂഹത്തിന്   അംബാസഡർ   ഉറപ്പു  നൽകി.  പ്രവാസ  ദേശത്തും   സ്വന്തം   നാട്ടിലും  വിഷമതകൾ  പേറുന്നവർക്ക്  ആശ്വാസം  പകരുന്ന  പ്രവർത്തനങ്ങളിൽ  പ്രവാസികൾ   പങ്കാളികളാവണമെന്നു   അംബാസഡർ  ആഹ്വാനം  ചെയ്തു.
ഇന്ത്യയുമായി  സൗദിയ്ക്കുള്ള  സവിശേഷ   സൗഹൃദം   വിവരിച്ച  അംബാസഡർ  ഇന്ത്യക്കാർ   മുന്തിയ  പരിഗണനയാണ്  സൗദിയിൽ   അനുഭവിക്കുന്നതെന്നും   അതിനു  ഇന്ത്യ   ഏറെ   നന്ദിയുണ്ടെന്നും    അദ്ദേഹം   തുടർന്ന്.    എംബസി വെൽഫയർ വിംഗ് കോൺസുലർ അനിൽ നോട്ടിയാൽ,  മൊയ്തു മൊകേരി, റഫീഖ് തലശ്ശേരി, ചൻസ റഹ്മാൻ, ശറഫുദ്ദീൻ ഫറോക്ക്, അഭിലാഷ് നമ്പ്യാർ,  ഡോ.ദിവാൻ ഡൽഹി, മൊഹിയുദ്ദീൻ, നസീർ ഹൈദരാബാദ്, ഡോ.യൂസഫ് കർണാടക,  തുടങ്ങിയവർ   നേതൃത്വം നൽകി.   ഫാറൂഖ് ഹൈദരാബാദ്, സിദ്ദീഖ് മട്ടന്നൂർ, ഗ്‌ളഡറെ ജോൺ, മുനീർ തൃശൂർ, അയ്യൂബ് കൊതേരി, മുനീർ ആറളം എന്നിവർ സംസാരിച്ചു.
അബ്ദുസ്സലാം മദീനി, അലി സെവൻ ഇലവൻ, അസ്‌കർ തലശ്ശേരി, ജസീൽ കുന്നക്കാവ്, അഹമ്മദ് ജുബ്ബ, ഷൗഖത്ത് ചെമ്പിലോട്, ബഷീർ പറപ്പൂർ എന്നിവരും  ചർച്ചകളിൽ  സംബന്ധിച്ചു. ഇന്ത്യൻ അസോസിയേഷൻ നേതാവ് ഡോ.അസ്ഹർ ഗിൻവാല സ്വാഗതവും സാമൂഹ്യ പ്രവർത്തകൻ മുസ്തഫ വലിയവീട് നന്ദിയും പറഞ്ഞു.
Advertisment