ഇന്‍സ്റ്റാഗ്രാമില്‍ അര്‍ദ്ധനഗ്നചിത്രം പോസ്റ്റ്‌ ചെയ്തതിന് തെറി വിളിച്ച ട്രോളര്‍മാര്‍ക്ക് വീഡിയോ പുറത്തുവിട്ട് അമീഷയുടെ തിരിച്ചടി

ഫിലിം ഡസ്ക്
Thursday, February 22, 2018

ഇന്‍സ്റ്റാഗ്രാമില്‍ ബിക്കിനി ചിത്രവും അര്‍ദ്ധനഗ്നചിത്രങ്ങളും പോസ്റ്റ് ചെയ്തതിനു തെറി വിളിച്ച ട്രോളര്‍മാര്‍ക്കിട്ട് തിരിച്ചുപണികൊടുത്ത് ബോളിവുഡ് നടി അമീഷ പട്ടേല്‍. ചീത്തവിളികള്‍ക്ക് പകരമായി ഫോട്ടോഷൂട്ടിന്റെ വീഡിയോ കൂടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടാണ് താരം തിരിച്ചടിച്ചത് .

മുന്‍പും കഴുത്തിറക്കം കൂടിയ ടാങ്ക് ടോപ് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അമീഷ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

ഹൃത്വിക് ചിത്രം കഹോ നാ പ്യാര്‍ ഹെയിലൂടെ ബോളിവുഡിലെത്തിയ നടിയാണ്നാല്‍പത്തിയൊന്നുകാരിയായ അമീഷ. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന അശ്‌ളീല കമന്റുകളാണ് അമിഷായുടെ ഇന്‍സ്റ്റാഗ്രാം നിറയെ. ‘ആന്റി’ എന്നാണ് പലരും അമിഷയെ അഭിസംബോധന ചെയ്തിരിക്കുന്നത്.

വസ്ത്രധാരണം ശരിയല്ലെന്നതിന്റെ പേരിലാണ് സാമൂഹിക മാധ്യമങ്ങളിലെ സദാചാരവാദികള്‍ അമിഷയെ അക്രമിച്ചിരിക്കുന്നത്. എന്നാല്‍ അമീഷ ഇതിനൊരു മറുപടിയുമായി രംഗത്ത് വന്നിട്ടില്ല. പകരം ഫോട്ടോ ഷൂട്ട് വീഡിയോ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

×