Advertisment

ബഹിരാകാശനിലയം സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി അമേരിക്ക

New Update

ബഹിരാകാശനിലയം സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ഒരു വാണിജ്യ സ്ഥാപനം എന്ന നിലയിലേക്ക് മാറ്റാനാണ് ട്രംപിന്റെ പദ്ധതി. സ്വകാര്യമേഖലകളുടെ സഹകരണത്തോടെയാകും ഇക്കാര്യം നടപ്പിലാക്കുക. ബഹിരാകാശനിലയത്തിനായി ഇനി പണം മുടക്കേണ്ടതില്ലെന്നാണ് തീരുമാനം.

Advertisment

publive-image

എന്നാല്‍ നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും പദ്ധതിയില്ല. ഈ ഒരു സാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ് പദ്ധതി. 2024ന് ശേഷമാണ് ഈ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

നേരിട്ടുള്ള സര്‍ക്കാര്‍ പിന്തുണ ഒഴിവാക്കാനാണ് യു എസിന്റെ പദ്ധതി. ഏഴു വര്‍ഷത്തേക്കു വേണ്ടി വരുന്ന ധനസഹായം യു എസ് തുടരുമെന്നും നാസ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ഒരു നീക്കത്തിനെതിരെ പ്രതിപക്ഷത്ത് നിന്ന് വിമര്‍ശനങ്ങള്‍ ധാരാളമായി ഉയരുന്നുണ്ട്. ബഹിരാകാശനിലയത്തിനായി 150 മില്യണ്‍ ഡോളര്‍ അമേരിക്ക ചെലവഴിച്ചിരുന്നു.

Advertisment