Advertisment

അഫ്ഗാനിലെ പരാജയത്തില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തേണ്ട: യുഎസിനോട് പാക് സൈനിക മേധാവി

New Update

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ പരാജയത്തില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. പാക്കിസ്ഥാനില്‍ ഭീകരര്‍ക്കു സുരക്ഷിതമായ ഇടങ്ങളില്ല. അഫ്ഗാനിസ്ഥാനിലെ യുഎസ് നീക്കങ്ങള്‍ പരാജയപ്പെടാനുള്ള കാരണം യുഎസ് ഭരണകൂടം അന്വേഷിച്ചു കണ്ടെത്തണമെന്നും പാക്കിസ്ഥാന്‍ സൈനിക മേധാവി വ്യക്തമാക്കി. മ്യൂണിക്കില്‍ മൂന്നു ദിവസമായി നടന്നുവരുന്ന സുരക്ഷാ സമ്മേളനത്തിലാണ് പാക്കിസ്ഥാന്‍ നിലപാട് വ്യക്തമാക്കിയത്.

Advertisment

publive-image

അഫ്ഗാനിസ്ഥാനില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ പാക്കിസ്ഥാനില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. പാക്കിസ്ഥാനിലുള്ള അഫ്ഗാന്‍ അഭയാര്‍ഥികളുടെ പുനരധിവാസമുള്‍പ്പെടെ നടപ്പാക്കാനുണ്ട്. പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഫ്ഗാന്റെ കൈവശമുള്ള പ്രദേശങ്ങളിലാണ് ഭീകരരുടെ താവളങ്ങള്‍. ഭീകരവാദത്തിനെതിരെ രാജ്യാന്തര സഹകരണം തന്നെ ആവശ്യമാണ് ജനറല്‍ ബജ്‌വ പറഞ്ഞു.

ഭീകരവാദത്തിനെതിരെ ഉചിതമായ നടപടികളെടുക്കുന്നില്ലെന്നു കാണിച്ചു പാക്കിസ്ഥാനുള്ള സുരക്ഷാ സഹായം യുഎസ് മരവിപ്പിച്ചിരുന്നു. യുഎസ് വാദങ്ങളെ തള്ളുന്ന നിലപാടാണ് പിന്നീടു പാക്കിസ്ഥാന്‍ സ്വീകരിച്ചത്. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായി. അഫ്ഗാനിലെ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഭീകരര്‍ക്ക് പാക്കിസ്ഥാന്റെ സഹായം ലഭിക്കുന്നുണ്ടെന്നാണ് യുഎസ് നിലപാട്.

Advertisment