Advertisment

ജോര്‍ദാന്‍ ഭീകരാക്രമണത്തെ അപലപിച്ച് കുവൈറ്റ് അമീര്‍

New Update

കുവൈറ്റ് : ജോര്‍ദാന്‍ ഭീകരാക്രമണത്തെ അപലപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അള്‍ ജാബര്‍ അല്‍ സബാഹ് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് അനുശോചന സന്ദേശം അയച്ചു. രാജ്യത്തിനെതിരെ നടന്ന ആക്രമണത്തെ കുവൈറ്റ് അപലപിക്കുന്നതായും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

Advertisment

publive-image

അമ്മാനിലെ അല്‍ സാള്‍ട്ട് നഗരത്തില്‍വച്ച്‌ ഭീകരര്‍ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്.

ഭീകരര്‍ കീഴടങ്ങാന്‍ തയാറായില്ലെന്നും തുടര്‍ന്നു സുരക്ഷാ സേന ശക്തമായ തിരിച്ചടിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. മൂന്ന് ഭീകരരെ സേന അറസ്റ്റു ചെയ്തിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

kuwait kuwait latest
Advertisment