Advertisment

തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ബിജെപി; പ്രചരണത്തിന് അമിത് ഷായുടെ മേല്‍നോട്ടത്തില്‍ 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

New Update

ന്യൂഡല്‍ഹി: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ബഹുദൂരം പിന്നിലാക്കി പ്രചരണങ്ങള്‍ക്കായി ഇപ്പോഴേ കോപ്പുകൂട്ടി ബിജെപി. ഇതിനായി 1800 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കാണ് ബിജെപി രൂപം കൊടുത്തിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ തടയുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകരോടു നേരിട്ട് സംവദിക്കുന്നതിനുമായാണ് ബിജെപി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി അമിത് ഷായുടെ നേതൃത്വത്തില്‍ ഗ്രൂപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്.

Advertisment

publive-image

മണ്ഡലതലം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കാനും അവരെ പ്രചാരണത്തിന്റെ ഭാഗമാക്കുന്നതിനുമാണ് ഗ്രൂപ്പുകള്‍ നിര്‍മിച്ചിട്ടുള്ളതെന്ന് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു. ഗ്രൂപ്പുകളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ഇതുവഴി കഴിയുമെന്ന് ബിജെപി മീഡിയ റിലേഷന്‍സ് മാനേജര്‍ നീല്‍കാന്ത് ബക്ഷി അറിയിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടിയുടെ ഡല്‍ഹിയിലെ മേധാവിയായ മനോജ് തിവാരിയും എല്ലാ ഗ്രൂപ്പുകളിലും അംഗങ്ങളാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ പാര്‍ട്ടിയുടെ അന്തസ്സിനു കോട്ടം വരുത്തുന്നുവെന്നും ഇത് തടയാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും പാര്‍ട്ടി നേതൃയോഗത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ജില്ലാ, മണ്ഡലം തലത്തില്‍ ബിജെപി സോഷ്യല്‍ മീഡിയ അംഗങ്ങളുടെ യോഗം വിളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Advertisment