Advertisment

ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ കര്‍മപദ്ധതിയെന്നു അമിത് ഷാ ! ബിജെപി വീണ്ടും കോമഡി പറയുന്നെന്ന് സോഷ്യല്‍ മീഡിയ

New Update

publive-image

Advertisment

ഹൈദരാബാദ്: ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ കര്‍മപദ്ധതിയെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ ഇത് രാജ്യം കണ്ട ഏറ്റവും വലിയ കോമഡിയെന്നു സോഷ്യല്‍ മീഡിയ. തെലങ്കാനയിലെ മഹബൂബ്‌നഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷാ കര്‍മ്മ പദ്ധതിയെക്കുറിച്ച് പറഞ്ഞത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൂട്ടിയ അധിക നികുതി മാത്രം വേണ്ടെന്നു വച്ചാല്‍ 10 രൂപയോളം കുറയുമെന്നിരിക്കെയാണ് അമിത് ഷാ കര്‍മ്മപദ്ധതിയെക്കുറിച്ച് പറഞ്ഞത്.

പെട്രോള്‍ - ഡീസല്‍ വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഞങ്ങള്‍ പ്രത്യേക താത്പര്യമെടുക്കുന്ന വിഷയങ്ങളാണ്. ഇത് സംബന്ധിച്ച് ജനങ്ങളുടെ ഉത്കണ്ഠ ഞങ്ങള്‍ക്ക് മനസിലാക്കാനാകും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗത്തില്‍ കര്‍മപദ്ധതി തയ്യാറാക്കും- അമിത് ഷാ പറഞ്ഞു.

publive-image

ആഭ്യന്തര കമ്പോളത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നത് അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയില്‍ വില വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നത് രൂപയ്ക്ക് എതിരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ കറന്‍സികള്‍ക്കെതിരെയും ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നുണ്ട്. ഇതില്‍ ബിജെപിക്കും ആശങ്കയുണ്ടെന്നും അമിത് ഷാ പറഞ്ഞു.

വിവിധ സംസ്ഥാന നിയമസഭകളിലേക്ക് ഈ വര്‍ഷം അവസാനത്തോടെയും ലോക്‌സഭയിലേക്ക് 2019ലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കുത്തനെയുള്ള ഇന്ധന വിലവര്‍ധന സര്‍ക്കാരിന് വലിയ തിരിച്ചടി ആകുമെന്നാണ് കരുതുന്നത്.

amith shah bjp flop
Advertisment