Advertisment

ജനവിധി ബിജെപിക്കാണെന്ന അമിത്ഷായുടെ വാദം പരിഹാസ്യം; ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണം സ്വാഗതാര്‍ഹമായ സംഭവവികാസം: യെച്ചൂരി

New Update

Image result for yechury in bangalore

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണം സ്വാഗതാര്‍ഹമായ സംഭവവികാസമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനവിധി ബിജെപിക്കാണെന്ന അമിത്ഷായുടെ വാദം പരിഹാസ്യമാണ്. ബിജെപിക്ക് 36.2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിനും ജെഡിഎസിനും കൂടി 56.3 ശതമാനം വോട്ടുണ്ട്. കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. പാര്‍ടി പൊളിറ്റ്ബ്യൂറോ യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പാര്‍ടിയുടെ 22ാം കോണ്‍ഗ്രസിന്റെ അടിസ്ഥാനത്തില്‍  നേതാക്കളുടെ സംഘടനപരമായ ചുമതലകള്‍ സംബന്ധിച്ച് പിബി യോഗം ചര്‍ച്ചചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടു. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇതിനു അംഗീകാരം നല്‍കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Advertisment