Advertisment

അമ്മമഴവില്ല് : വേദിയില്‍ നൃത്തത്തിനിടെ മോഹൽലാലിന് കാലിടറി, ശരിക്കും സംഭവിച്ചത് എന്ത്? വീഡിയോ കാണൂ

author-image
admin
New Update

publive-image

Advertisment

സ്റ്റേജ് പരിപാടികളിലെ അവിഭാജ്യ ഘടകമാണ് മോഹൽലാലിന്റെ പാട്ടും നൃത്തവും. വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള പ്രകടനവുമായി അദ്ദേഹം എത്താറുമുണ്ട്. അത്തരത്തില്‍ ചില പ്രകടനം തന്നെയാണ് അമ്മമഴവില്ലിലും അദ്ദേഹം പുറത്തെടുത്തത്. നമിത പ്രമോദ്, ഷംന കാസിം, ഇനിയ എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ഡാന്‍സ് പരിപാടിയിലെ പ്രധാന ഐറ്റങ്ങളിലൊന്നായിരുന്നു.

publive-image

എന്നാല്‍ നൃത്തത്തിനിടയില്‍ മോഹന്‍ലാലിന് കാലിടറിയപ്പോള്‍ ആരാധകര്‍ ഒന്നു പരിഭ്രമിച്ചു. മോഹന്‍ലാലിന്റെ വീഴ്ചയെക്കുറിച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. വീണിടത്തുനിന്നും ഉയിര്‍ത്തെഴുന്നേറ്റ് അദ്ദേഹം നൃത്തം പുനരാരംഭിക്കുമെന്ന് ആരാധകര്‍ അപ്പോള്‍ത്തന്നെ മനസ്സിലുറപ്പിച്ചിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചതും.

publive-image

നൃത്തത്തിനിടയിൽ ഹണി റോസ് മോഹന്‍ലാലിനെ ചെറുതായൊന്ന് തള്ളിയതേയുള്ളൂ. അതിനിടയിലാണ് മോഹന്‍ലാലിന് കാലിടറിയത്. ഹണിയുടെ തളള് കാരണമാണ് ഏട്ടന്‍ വീണതെന്ന തരത്തില്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

publive-image

മോഹന്‍ലാലിന്‍രെ വീഴ്ചയെ ആഘോഷമാക്കി ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തെ അഭിനന്ദിച്ചാണ് കൂടുതല്‍ ട്രോളുകളും. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരു താരമായിരുന്നുവെങ്കില്‍ ഇതല്ലായിരുന്നു സംഭവിക്കുകയെന്നാണ് പലരും പറയുന്നത്. എന്നാല്‍ ചിലരാവട്ടെ കൂടെ നൃത്തം ചെയ്ത താരത്തെയാണ് വിമര്‍ശിക്കുന്നത്.എന്നാൽ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാൻ വീഡിയോ കാണാം..

 

Advertisment