Advertisment

അമ്മസ്നേഹം എടുത്തുകാട്ടിയ ഹൃസ്വചിത്രം "അമ്മയ്‌ക്കൊപ്പം" ശ്രദ്ധേയമായി.

author-image
admin
New Update

റിയാദ്:ഡി ക്ലാപ്സ്‌ മീഡിയയുടെ ബാനറിൽ ശ്രീ മോൻസി പനച്ചമൂഡൻ നിർമിച്ച ശ്രീ ഗോപൻ കൊല്ലത്തിന്റെ സംവിധാനത്തിൽ ഒരുക്കിയ അമ്മയ്‌ക്കൊപ്പം എന്ന ഹൃസ്വ ചിത്രം   21 .9 .2018 ഭാരത് ആഡിറ്റോറിയത്തിൽ വെച്ച് റിയാദിലെ പ്രശസ്ത ഗായകനും ഫ്ലവർസ് ചാനൽ കോമഡി ഉത്സവം ഫെയിമും ആയ ശ്രീ ഹാഷിം അബ്ബാസ് റിലീസ് ചെയ്തു .

Advertisment

publive-image

ആധുനിക  കാലത്തു അവഗണിക്ക പെടുന്ന അമ്മമാരുടെ നേർരൂപം ആകുവാൻ കഥയിലെ അമ്മ കഥാപാത്രത്തിന് കഴിഞ്ഞു .എത്ര മുതിർന്നവർയാലും മക്കൾ അമ്മമാർക്ക് എന്നും തന്റെ കുഞ്ഞു മാത്രം ആണ് എന്ന് തോന്നൽ കഥയിൽ ജനിപ്പിക്കുന്നു എന്നാൽ അവരിൽ നിന്ന് ഉണ്ടകുന്ന അവഗണ അല്ലെങ്കിൽ ശ്രദ്ധ ഇല്ലായ്മ അമ്മമാർക്ക് വേദന ഉണ്ടകുന്നു എന്നും ചിത്രം ചൂണ്ടിക്കാട്ടുന്നു ....

ഹൃദയ സ്പർശിയായ ഒരു ഗാന രംഗത്തോട് കൂടിയാണ് ഈ ചിത്രം പുരോഗമിക്കുന്നത് റിയാദിലെ കലാ സ്നേഹികൾക്ക് പിരിഞ്ഞിരിക്കുന്ന അമ്മമാരെ ഓർക്കുവാൻ ഒരു അവസരം ചിത്രം കണ്ടതിനു ശേഷം ഉണ്ടായി എന്ന് ചിത്രത്തെ പറ്റി സംസാരിച്ചവർ പങ്കു വെച്ച് ....ഇതിലെ കേന്ദ്ര കഥാപാത്രമായ അമ്മയെ അവതരിപ്പിച്ചത് ബീന സെലിനും മകനായി സെലിൻ സാഗരയും വേഷം ഇട്ടു .

&feature=youtu.be

ഹൃസ്വചിത്രം "അമ്മയ്‌ക്കൊപ്പം

മറ്റു വേഷമിട്ട കുട്ടികൾ ,നിവേദിദ് പി .മാത്തൂർ ,ഫാത്തിമ ഫൈസൽ ,ആമേൻ സാദിഖ് അലക്സ് ജോൺ ,ഹൃതിക് എന്നിവരും വേഷം ഇട്ടു .ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വിജയകുമാർ ,പാട്ടിന്റെ വരികൾ സുരേഷ് സോമനും ,സംഗീതം പ്രശാന്ത് മാത്തൂർ ,പാടിയത് ദിവ്യാ പ്രശാന്ത് ,ഇതിന്റെ ക്യാമറ &എഡിറ്റിംഗ് ഗോപൻ കൊല്ലവും നൗഷാദും നിർവഹിച്ചു .VFX ധനേഷ് ചന്ദ്രനും ,പ്രൊഡക്ഷൻ കൺട്രോളർ ആയി ജോജി കൊല്ലവും ,പ്രൊഡക്ഷൻ മാനേജർ ആയി ജോൺസണും ,അസിസ്റ്റൻറ് ഡയറക്ടർ ആതിര ഗോപനും,വസ്ത്രാലങ്കാരം ലളിതാംബിക ,മേയ്ക്കപ്മാനായി സാന്ദ്ര സെലിനും ഡബ്ബിങ് ആർട്ടിസ്റ്റു അനായ ഗോപനും പ്രൊഡക്ഷൻ ഡിസൈനർ ആയി അൻവർ സാദിഖും പ്രവർത്തിച്ചു .ശ്രീ ഹാഷിം അബ്ബാസ് തന്റെ സ്വത സിദ്ധമായ കഴിവുകൊണ്ട് കാണികളെ കൈയിൽ എടുക്കുവാൻ കഴിഞ്ഞു . പരിപാടിക്ക് മിഴിവേകി ശ്രീ അലക്സ് മാത്യു കീർത്തി രാജൻ ,ദിവ്യാ പ്രശാന്ത് എന്നിവർ പാട്ടുകൾ പാടി

ഷാരോൺ ഷെരീഫ് മിമിക്രയും അവതരിപ്പിച്ചു .ചിത്രത്തെക്കുറിച്ചു വേദിയിൽ നിന്നും ശിഹാബ് കൊട്ടുകാട് ,സുധീർ കുമ്മിൾ നവോദയ ,സത്യം ഓൺലൈൻ റിപ്പോർട്ടർ ജയൻ കൊടുങ്ങല്ലൂർ ,അഷ്‌റഫ് വടക്കേവിള ,നാസർ കാരന്തൂർ ,ഫൈസൽ കൊണ്ടോട്ടി ,സുബി സജിൻ ,റസ്സൂൽ സലാം ,വിനോദ് പയ്യന്നൂർ സൗഹൃദ വേദി ,സലാം റിയാദ് ടാക്കിസ് എന്നിവർ സംസാരിച്ചു ....

Advertisment