Advertisment

അമ്മമഴവില്ല് വേദി വിശേഷങ്ങൾ തീരുന്നില്ല ! കാണൂ കൂടുതൽ ഫോട്ടോകളും വീഡിയോകളും

author-image
admin
New Update

publive-image

Advertisment

താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംഘടിപ്പിച്ച കലാവിരുന്ന് അവസാനിച്ചുവെങ്കിലും പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ് .

publive-image

പറ്റാത്ത പണി ചെയ്യരുതെന്ന പറഞ്ഞ് മമ്മൂട്ടിക്ക് നേരെ വാളോങ്ങിയവരുടെ വായടിപ്പിക്കുന്ന പ്രകടനവുമായിത്തന്നെയാണ് മെഗാസ്റ്റാര്‍ എത്തിയത്. മുകേഷ്, ജയറാം, സിദ്ദിഖ് എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹം ചുവട് വെച്ചത്. മിന്നിത്തിളങ്ങുന്ന കുപ്പായവുമായി തമിഴ് ഡപ്പാംകൂത്ത് ഹാനത്തിനൊപ്പമാണ് അദ്ദേഹം ചുവട് വെച്ചത്. മെഗാസ്റ്റാര്‍ ചുവട് വെക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

 

നൃത്തം ചെയ്യുന്നതിനിടയില്‍ മോഹന്‍ലാല്‍ വീണ സംഭവം ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ യാതൊന്നും സംഭവിക്കാത്തത് പോലെ അദ്ദേഹം നൃത്തം തുടര്‍ന്നിരുന്നു. മഴ കാരണമാണ് അദ്ദേഹം വീണതെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് ഹണി റോസ് താരത്തെ തള്ളിയിട്ടുവെന്നായിരുന്നു പ്രചരണം. എന്നാല്‍ നൃത്തം ചെയ്യുന്നതിനിടയില്‍ ആദ്യം വീണത് ഹണി റോസാണ്. നിലത്തുവീണ ഹണിയുടെ ശരീരത്തില്‍ തട്ടിയാണ് മോഹന്‍ലാല്‍ വീണതെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

 

publive-image

 

പരിക്ക് വകവെക്കാതെ ദുല്‍ഖര്‍ നടത്തിയ കിടിലന്‍ പെര്‍ഫോമന്‍സും, മമ്മൂട്ടിയുടെ പൊളിപ്പന്‍ ഡാന്‍സിന്റെയുമൊക്കെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

 

 

 

സൂര്യ എത്തിയാല്‍ പിന്നെ വെറുതെ വിടുന്നത് ശരിയല്ലല്ലോ, പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമായ ടൊവിനോ തോമസും സൂര്യയെ ക്യാമറയിലാക്കി.

 

publive-image

നീരജ് മാധവും ഇത്തവണത്തെ പരിപാടിയില്‍ പങ്കെടുത്തിരുന്നു . സൂര്യയെ കണ്ടപ്പോള്‍ വെറുതെ വിടാന്‍ നീരജും തയ്യാറായിരുന്നില്ല.എടുത്തു ഫോട്ടോ.

publive-image

 

യുവ താരങ്ങൾക്ക് മമ്മൂട്ടിയെ അടുത്ത് കാണാനും അടുത്തിടപഴകാനും ലഭിച്ച അവസരം കൂടിയായിരുന്നു ഇത്. അത് അവരും മുതലാക്കി .

 

publive-image

മോഹന്‍ലാലിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സൂര്യ അമ്മമഴവില്ലിലേക്ക് എത്തിയത്.നിറഞ്ഞ കരഘോഷത്തോടെയാണ് അദ്ദേഹത്തെ അനന്തപുരി സ്വീകരിച്ചത്.

publive-image

കലാകാരന്‍മാരെ സഹായിക്കുന്നതിന് വേണ്ടി നില കൊള്ളുന്ന അമ്മയിലേക്ക് താരങ്ങള്‍ സംഭവാന നല്‍കി വരുന്നുണ്ട്. പത്ത് ലക്ഷം രൂപയാണ് സൂര്യ സംഭാവനയായി നല്‍കിയത്.

 

malayala cinema
Advertisment