Advertisment

വീട്ടുകാര്‍ വേണ്ട എന്ന് പറഞ്ഞിട്ടും അത് ഞാനെടുത്ത ഒരു തീരുമാനമായിരുന്നു - ദാമ്പത്യ തകര്‍ച്ചയെപ്പറ്റി ആദ്യമായി ഗായിക അമൃത സുരേഷ്

New Update

publive-image

Advertisment

നടന്‍ ബാലയുമായുള്ള ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച്‌ ആദ്യമായി തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ് . അതെന്റെ തീരുമാനമായിരുന്നെന്നും വീട്ടുകാര്‍ വേണ്ട എന്ന് പറഞ്ഞത് പ്രേമത്തില്‍ കുടുങ്ങി താന്‍ തെരെഞ്ഞെടുക്കുകയായിരുന്നെന്നും അമൃത പറയുന്നു .

publive-image

' അതെന്റെ തെറ്റാണ്. ഞാന്‍ എന്റെ പഠിപ്പ് ഉപേക്ഷിച്ചു. പാട്ട് ഉപേക്ഷിച്ചു. അങ്ങനെ എല്ലാം വേണ്ടെന്നു വച്ചു. നമ്മള്‍ കാണുന്ന പോലെ അല്ലെങ്കില്‍ വിചാരിക്കുന്ന പോലെയല്ലലോ ലൈഫ്.

publive-image

എന്റെ വിശ്വാസങ്ങളാണ് എന്നെ തുണച്ചത്. മാതാ അമൃതാനന്ദമയിയിലുള്ള വിശ്വാസം. പിന്നെ അച്ഛനും അമ്മയും എന്നോടൊപ്പമുണ്ടായിരുന്നു. എന്ത് സംഭവിച്ചാലും അവരെന്നോടൊപ്പമുണ്ടെന്നുള്ള വിശ്വാസം.

എന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് കടന്നു പോകാവുന്നതിലുമേറെ പ്രശ്‌നങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. ആരെയും കുറ്റപ്പെടുത്തുന്നൊന്നുമില്ല.

publive-image

അതെന്റെ തീരുമാനമായിരുന്നു. എല്ലാം വിട്ട് വേറെ ഒരു ജീവിതം തിരഞ്ഞെടുത്തത് എന്റെ തീരുമാനമായിരുന്നു. 19,20 വയസ്സേ അന്നുണ്ടായിരുന്നുള്ളൂ. എന്റെ വീട്ടിലെല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു എന്റെ ആ തീരുമാനം.

publive-image അമൃതയും സഹോദരി അഭിരാമിയും

അത് വേണ്ട എന്ന നിലപാടിലായിരുന്നു അവര്‍. അവര്‍ വേണ്ട എന്ന് പറഞ്ഞ ഒരു ബന്ധമാണത്. പക്ഷെ നമുക്ക് പ്രേമം വരുമ്പോള്‍ എല്ലാം വിശ്വസിച്ചു പോകുന്ന ഒരു സമയമുണ്ടാകുമല്ലോ. മറ്റാര് എന്ത് പറഞ്ഞാലും അതല്ല എന്ന് ഞാന്‍ കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു.

എന്നാല്‍ ഒരു ഘട്ടമാണ് എന്നെ കരുത്തയാക്കിയത്. അതിലൂടെ കടന്നു പോയില്ലായിരുന്നുവെങ്കില്‍ എന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള ആത്മവിശ്വാസവും കരുത്തും എനിക്കുണ്ടാകില്ലായിരുന്നു.

ഇപ്പോള്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് എന്താടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് തിരിച്ചു ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ട്. പണ്ട് ആരെങ്കിലും കണ്ണുരുട്ടിയാല്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നു. ' അമൃത പറഞ്ഞു .

കാപ്പ  ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ആദ്യമായി അമൃത ഇക്കാര്യത്തില്‍ മനസ് തുറന്നത്.

malayala cinema
Advertisment