Advertisment

പ്രിയയുടെ കണ്ണിറുക്കല്‍ കടമെടുത്ത് അമുലിന്റെ പരസ്യം

New Update

ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകമെമ്പാടുമുള്ള യുവത്വത്തിന്റെ ചങ്കില്‍ ചേക്കേറിയ താരമാണ് പ്രിയ പ്രകാശ് വാരിയര്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പ്രിയയുടെ സൈറ്റടിയും അതിന് പശ്ചാത്തലമായ മാണിക്യ മലരായ പൂവി എന്ന ഗാനവും കണ്ണടച്ച് തുറക്കും മുമ്പാണ് ഇന്റര്‍നെറ്റില്‍ തരംഗമായതും പ്രിയ ലോകം തിരയുന്ന സെലിബ്രിറ്റിയായി മാറിയതും.

Advertisment

publive-image

ഇപ്പോഴിതാ പ്രിയയുടെ കണ്ണിറുക്കല്‍ കടമെടുത്തിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഡയറി ഉത്പാദകരായ അമുല്‍. തങ്ങളുടെ ക്ലാസിക് കാര്‍ട്ടൂണ്‍ പരസ്യങ്ങളിലൊന്നിലെ കഥാപാത്രമായി അമുല്‍ തിരഞ്ഞെടുത്തിരിക്കുന്നത് പ്രിയയെയാണ്.

നിരവധി പരസ്യ കമ്പനികള്‍ പ്രിയയെ മോഡലാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കോടിയിലധികം ആളുകളാണ് പ്രിയയുടെ ഗാനം ഇതിനോടകം കണ്ടു കഴിഞ്ഞത്.ഇതിനിടെ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയും ആരാധകരെ ഞെട്ടിച്ചിരുന്നു.

Advertisment