Advertisment

ഞാനയാള്‍ക്കുള്ളതായിരുന്നു. എന്നിട്ടും എന്‍റെ കന്യകാത്വം ഉറക്കത്തിലയാള്‍ കവര്‍ന്നു - മുന്‍ കാമുകനെതിരെ നടി എയ്മി ഷൂമര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഞാനയാള്‍ക്ക്  ഉള്ളതായിരുന്നു . എന്നിട്ടും അയാളെന്റെ കന്യകാത്വം കവര്‍ന്നു - മുന്‍ കാമുകനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി അമേരിക്കന്‍ നടിയും സ്റ്റാന്‍ഡപ്പ് കൊമേഡിയനുമായ എയ്മി ഷൂമര്‍ ഉന്നയിച്ച ആരോപനമാണിത് .

കാമുകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഓപ്ര വിന്‍ഫ്രി ഷോയില്‍ ഷൂമര്‍ ആരോപിച്ചിരിക്കുന്നത്.

publive-image

"ഞാന്‍ വഴങ്ങിക്കൊടുത്തിരുന്നില്ല. ഉറക്കത്തിലാണ് എനിക്ക് എന്റെ കന്യകാത്വം നഷ്ടപ്പെട്ടത്. ആ സാഹചര്യവുമായി ഒത്തുപോകാന്‍ ഞാന്‍ നന്നായി വിഷമിച്ചിരുന്നു അക്കാലത്ത്"- മുപ്പത്തിയാറുകാരിയായ ഷൂമര്‍ പറഞ്ഞു.

"എന്റെ കാമുകന്‍ ആദ്യം തന്നെ ചെയ്ത കാര്യം എന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. അക്കാര്യങ്ങളൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. അയാള്‍ എന്റെ കാമുകനായിരുന്നു. ഞാന്‍ അയാളെ സ്നേഹിച്ചിരുന്നു.

publive-image

അയാള്‍ക്ക് ആശ്വാസമാകേണ്ടവളായിരുന്നു ഞാന്‍. അന്ന് അയാളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി എനിക്ക്. ആ ഒരു അസ്വസ്ഥത ഒരുപാട് കാലം എന്നില്‍ നിലനിന്നു. എന്റെ ദേഷ്യം ശമിപ്പിക്കാന്‍ പാടുപെട്ട അയാളെ സമാധാനിപ്പിക്കാനാണ് എനിക്ക് തോന്നിയത്.

publive-image

ഇത്തരം സാഹചര്യങ്ങളില്‍ പത്തില്‍ ഒന്‍പത് പേരും സ്ത്രീകളെയാവും സംശയിക്കുക. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ചെയ്യുന്ന കാര്യങ്ങളാണിതെന്ന് അവര്‍ ഓര്‍ക്കുന്നില്ല" -ഷൂമര്‍ പറഞ്ഞു.

publive-image

റസസലിങ് താരം ഡോള്‍ഫ് സിഗ്ലര്‍ എന്ന നിക്ക് നെമെത്തും കോമഡി താരം ആന്തണി ജെസെല്‍നിക്ക്, ഫര്‍ണീച്ചര്‍ ഡിസൈനര്‍ ബെന്‍ ഹാനിഷ് എന്നിവരുമായി പ്രണയത്തിലായിരുന്ന ഷൂമര്‍ കഇയ്യിടെയാണ് ഷെഫ് ക്രിസ് ഫിഷറെ വിവാഹം കഴിച്ചത്.

indian cinema
Advertisment