Advertisment

രാഹുലും സിദ്ധരാമയ്യയും വര്‍ഗീയ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍. ഇവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും വര്‍ഗീയ രാഷ്ട്രീയത്തിലും ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

മുസ്ലീം ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ വര്‍ഗീയതയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ്് പ്രചാരണത്തിനിടെ രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും വോട്ട് ബാങ്ക് രാഷ്ട്രീയം, വര്‍ഗീയ വിദ്വേഷ രാഷ്ട്രീയം എന്നീ നിലകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് ദൗര്‍ഭാഗ്യകരമാണ്. കര്‍ണാടകയുടെ ചരിത്രത്തില്‍ കറുത്ത അധ്യായമാണ് ടിപ്പു സുല്‍ത്താന്‍. ഹിന്ദുത്വത്തെ അടിച്ചമര്‍ത്തിയ വ്യക്തിയെന്നാണ് ടിപ്പു അറിയപ്പെടുന്നത്.

‘രാഹുലും സിദ്ധരാമയ്യയും തുഗ്ലക് മേളയും ആഘോഷിക്കാറുണ്ട്.മന്ത്രി വ്യക്തമാക്കി.

ടിപ്പു സുല്‍ത്താന്റെ വിഷയം കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ ഒരു രാഷ്ട്രീയ വിവാദമായി വരുന്നത് ഇതാദ്യമല്ല.

Advertisment