Advertisment

ദുരിതാശ്വാസക്യാമ്പില്‍ വെള്ളം കയറി; 95 പേര്‍ ഒറ്റപ്പെട്ടു

author-image
admin
New Update

Advertisment

തിരുവല്ല: താലൂക്കിൽ നിരണം, കടപ്ര, മേപ്രാൽ, ചാത്തങ്കേരി, കല്ലുങ്കൽ, എന്നിവിടങ്ങളിൽ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. കല്ലുങ്കൽ കത്തോലിക്ക പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറിയതോടെ 95 പേര്‍ ഒറ്റപ്പെട്ടു.

നിരണം മലങ്കര കത്തോലിക്ക പള്ളിയ്ക്ക് സമീപം അനുഗ്രഹതീരം വൃദ്ധസധനത്തിനോട് ചേര്‍ന്ന് ഒരു കുടുംബം വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരിൽ തിരുവൻവണ്ടൂര്‍, ഇടനാട്, പാണ്ടനാട്, കല്ലിശ്ശേരി, ഇടയാറൻമുള,  മുണ്ടങ്കാവ്, മംഗലം, എന്നിവിടങ്ങളിലും ആളുകൾ ഒറ്റപ്പെട്ടു.

ഇടയാറൻമുള പഴയ പോസ്റ്റിനും മാലക്കര ആൽത്തറ ജങ്ഷനും ഇടയിൽ പുതുപ്പറന്പിൽ തോമസ് മാത്യുവിന്‍റെ വീട്ടിൽ ഉൾപ്പെടെ 50 പേരോളം കുടുങ്ങിക്കിടക്കുകയാണ്. നന്നാട് അമ്പാടി ഫാമിനടുത്ത് ചെറിയ കുട്ടികളടക്കമുള്ള കുടുംബവും ഒറ്റപ്പെട്ടു. പാണ്ടനാട് പഞ്ചായത്ത് ഓഫീസിന് തെക്കുഭാഗത്ത് ഏഴ് കുടുംബങ്ങളും രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണ്.

തൃക്കണ്ണാപുരം കീഴ്വൻവഴിയിൽ മൂന്ന് കുട്ടികളും അമ്മയും വൃദ്ധയും കുടുങ്ങി. തിരുവൻവണ്ടൂര്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിൽ മുപ്പതോളം പെൺകുട്ടികൾ കുട്ടികൾ ഒറ്റപ്പെട്ടു. പാണ്ടനാട് ഇല്ലിമുളയിലും നിരവധി കുടുംബങ്ങളും രക്ഷാപ്രവര്‍ക്കരെ കാത്തിരിക്കുകയാണ്. തിരുവണ്ടൂര്‍ വാവത്തുക്കര ക്ഷേത്രത്തിന് സമീരം ആറ് മാസം പ്രായമുളള കുട്ടിയടക്കം കുടുംബം ഒറ്റപ്പെട്ടു. പള്ളക്കൂട്ടുമ്മ പാലത്തിൽ നിരവധിയാളുകളാണ് ചങ്ങനാശ്ശേരിയിലേക്ക് ബോട്ട് കാത്ത് നിൽക്കുന്നത്.

flood
Advertisment