Advertisment

കമല്‍ഹാസനൊപ്പം വര്‍ക്ക് ചെയ്യുന്നതിലുള്ള ഒരേയൊരു പ്രശ്‌നം തുറന്ന് പറഞ്ഞ് ആന്‍ഡ്രിയ ജെറമിയ

author-image
ഫിലിം ഡസ്ക്
New Update

Image result for vishwaroopam

2013ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ആന്‍ഡ്രിയയും എത്തുന്നുണ്ട്. കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണെങ്കിലും അതിലൊരു പ്രശ്‌നമുണ്ടെന്നാണ് ആന്‍ഡ്രിയ പറയുന്നത്.

“അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റില്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഈ പ്രഫഷണലിസം കിട്ടാതെ വരും. അത് നമ്മളെ നിരാശരാക്കി കളയും. പെര്‍ഫെക്ഷനു വേണ്ടി താന്‍ ചെയ്യുന്ന വര്‍ക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കാരണം ഇതുവരെയുണ്ടായിട്ടുള്ളതില്‍ നിന്ന് മികച്ചതായ , അല്ലെങ്കില്‍ പുതുതായ എന്തെങ്കിലും അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം . “ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തില്‍ ആന്‍ഡ്രിയ പറഞ്ഞു.

Image result for vishwaroopam

ചലച്ചിത്ര മേഖലയിലെ സ്ത്രീപുരുഷ വിവേചനത്തെക്കുറിച്ചും ആന്‍ഡ്രിയ മനസ്സുതുറന്നു.

“ആരാണ് ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍ എന്നത് പ്രതിഫലവിവേചനത്തിലും പ്രതിഫലിക്കുന്നുണ്ട്. സ്ത്രീകളില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നുവരുന്നത് വരെ ഈ വിവേചനം നിലനില്‍ക്കുക തന്നെ ചെയ്യും. സത്യത്തില്‍ വളരെക്കുറച്ചു സൂപ്പര്‍ താരങ്ങള്‍ മാത്രമേ സ്ത്രീകളിലുള്ളു. കാരണം പുരുഷന്മാര്‍ക്കാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നത് തന്നെ അതിന് പിന്നില്‍ സിനിമയില്‍ അവര്‍ക്കാണ് കൂടുതല്‍ ഹീറോയിക് പരിവേഷമുള്ളത് എന്നത് തന്നെയാണ്.” ഏത് കാലത്തും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതപെടുന്നതെന്നും ആന്‍ഡ്രിയ പറഞ്ഞു.

Image result for vishwaroopam

ആഗസ്റ്റ് 10നാണ് വിശ്വരൂപം 2 തീയറ്ററിലെത്തിയത്. ചിത്രത്തിന്റെ രചനയും സംവിധാനവും കമല്‍ഹാസനാണ്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.

വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ സ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്.

കമല്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2വിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാനും കമല്‍ഹാസനും ഒന്നിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, ആസ്‌കാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍,രാഹുല്‍ ബോസ്,ജയ്ദീപ് അഹ്ലാവത്,നാസര്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

kamal hasan
Advertisment