Advertisment

വീണ്ടും അങ്ങാടി ! കേരളീയർ നെഞ്ചിലേറ്റിയ ജനപ്രിയ സിനിമ… നവംബർ 16 മുതൽ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്കരിക്കുന്നു…

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേല്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയമായിരുന്നു 'അങ്ങാടി' എന്ന സിനിമ. നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കാല യവനികക്കുള്ളിൽ മറഞ്ഞ ജയൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം.

ഐവി ശശി എന്ന സംവിധായകൻ്റെ സൃഷ്ടിയിൽ ദൃശ്യ വിസ്മയമായി ജന്മം കൊണ്ട, കയ്യടിച്ച് കേരളീയർ നെഞ്ചിലേറ്റിയ ജനപ്രിയ സിനിമ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച 'അങ്ങാടി' നവംബർ 16 മുതൽ എസ് ക്യുബ് ഫിലിംസ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്കരിക്കുന്നു.

റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. പഴയ മലയാള പടത്തിനു ആദ്യമായി ഒരു മൂവി ട്രെയിലർ അവതരിപ്പിക്കുന്നു എന്ന സവിശഷതയും 'അങ്ങാടി ' സ്വന്തമാക്കുന്നു.

ട്രെയിലര്‍ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">

-സി കെ അജയ് കുമാർ

 

cinema
Advertisment