Advertisment

പിതാവ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പിഞ്ചു കുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു; കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മെഡിക്കല്‍ സംഘം; ഇന്ന് ശസ്ത്രക്രിയ

New Update

കൊച്ചി: അങ്കമാലിയില്‍ പിതാവ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പിഞ്ചു കുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെണ്‍കു‌ഞ്ഞ്. കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്.

Advertisment

publive-image

ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ കൊ​​​ല്ലാന്‍ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ജോ​​​സ്പു​​​ര​​​ത്തു വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ക​​​ണ്ണൂ​​​ര്‍ ചാ​​​ത്ത​​​നാ​​​ട്ട് ഷൈ​​​ജു തോ​​​മ​​​സ് (40) മ​​​ദ്യ​​​​ല​​​ഹ​​​രി​​​യി​​​ല്‍ ഭാ​​​ര്യ​​​യെ​​​യും സ​​​ഹോ​​​ദ​​​രി​​​യെ​​​യും ആ​​​ക്ര​​​മി​​​ച്ചിരുന്നതായി പോ​​​ലീ​​​സ് പറഞ്ഞു. അ​​​യ​​​ല്‍​​​ക്കാ​​​രു​​​മാ​​​യി ഇ​​​യാ​​​ള്‍ അ​​​ധി​​​കം ഇ​​​ട​​​പ​​​ഴ​​​കാ​​​റി​​​ല്ല. കു​​​ഞ്ഞി​​​ന്‍റെ പി​​​തൃ​​​ത്വ​​​ത്തെ​​ച്ചൊ​​​ല്ലി മു​​​മ്പു പ​​ല​​പ്പോ​​ഴും വ​​​ഴ​​​ക്കുണ്ടാ​​​യി​​​ട്ടു​​​ണ്ട്. കു​​​ട്ടി​​യെ പ​​​ല​​​ത​​​വ​​​ണ മ​​ര്‍​​ദി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും പോ​​​ലീ​​​സ് പ​​റ​​ഞ്ഞു. ഏ​​റ്റ​​വു​​മൊ​​ടു​​വി​​ല്‍ ഈ ​​മാ​​സം 18​ന് ​​പു​​​ല​​​ര്‍​​​ച്ചെ​​​യാ​​​ണു കു​​​ഞ്ഞ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.​

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ കു​​​ഞ്ഞി​​​നെ ഷൈ​​​ജു​​​വും ഭാ​​ര്യ​​യും സ​​​ഹോ​​​ദ​​​രി​​​യും ചേ​​​ര്‍​​​ന്നാ​​​ണ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ സ്വ​​​കാ​​​ര്യ​​​ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.​ ക​​​ട്ടി​​​ലി​​​ല്‍ ​​നി​​​ന്നു വീ​​​ണ​​​താ​​​ണെ​​​ന്നാ​​​ണു വീ​​​ട്ടു​​​കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ച്ച​​​ത്. മി​​ക്ക ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും മ​​​ദ്യ​​​പി​​​ച്ചാ​​​ണു വീ​​​ട്ടി​​​ല്‍ ചെ​​​ല്ലു​​​ന്ന​​​തെ​​​ങ്കി​​​ലും കു​​​ഞ്ഞി​​​നെ ആ​​​ക്ര​​​മി​​​ച്ച ദി​​​വ​​​സം ഷൈ​​​ജു മ​​​ദ്യ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​മ്മ പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ല്‍​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

child attack new born baby angamaly child
Advertisment