Advertisment

ഖലീഫഉമ്മർ നടുഭരിയ്ക്കുന്നു എന്നു പറയുമ്പോൾ കൊട്ടാരത്തിൽ കള്ള൯ കയറി എന്ന വിളംബരം കേൾക്കുന്ന പ്രജയുടെ അവസ്ഥ ചിന്തകൾക്കും അതീധം

author-image
admin
New Update

അനില്‍ ആനാട്‌

Advertisment

publive-image

നാം നമ്മുടെ മക്കളെ ആരിൽ വിശ്വാസം അർപ്പിച്ചാണ് വളർത്തേണ്ടത്? മാതാപിതാക്കളുടെ പരിധിയിൽ നിന്നും അവരെ സമൂഹത്തിന് വിട്ടുനൽകുമ്പോൾ നാം ആരിൽ വിശ്വാസം അർപ്പിക്കണം?

നാം വിശ്വസിക്കുന്ന നമ്മുടെ കൂടെ എന്നും ഉണ്ടാകുമെന്നുകരുതുന്ന പ്രസ്ഥാനങ്ങൾ ആകുന്നു അതിൽ മുഖ്യം. അതുപോലെ നാം തെരെഞ്ഞെടുത്ത നമ്മെ സേവിക്കുന്ന നമ്മുടെ കുട്ടികൾക്ക് നേർവഴി കാട്ടുന്ന സർക്കാരാണ് മുഖ്യം.

ഇവിടെ നാം ഏത് പ്രസ്ഥാനത്തെയാണ് വിശ്വസിച്ച് നമ്മുടെ മക്കളെ സമൂഹത്തിന് സമർപ്പിച്ചത്? ഏത് സർക്കാരിനെയാണ് വിശ്വസിച്ച് തെരെഞ്ഞെടുത്ത് സ്വന്തം മക്കളുടെ സുരക്ഷയ്ക്കായ് നാം നൽകിയത്?

എന്നാൽ ഇന്ന് നാം നമ്മുടെ മക്കൾ ഒരിയ്ക്കലും ഉപയോഗിക്കരുതെ എന്നുകരുതുന്ന നാം ഭയക്കുന്ന മയക്കുമരുന്നു മാഫിയാ കച്ചവടത്തിൽ നാം വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പരമോന്നതപദവിയിൽ തുടരുന്ന പ്രീയ നേതാവിന്റെ പ്രീയ പുത്ര൯ നമ്മുടെ യുവതലമുറയ്ക്ക് നൽകുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട് ചോദ്യമാകുന്നു. വിചാരണ നേരിടുന്നു.?

നാം തെരെഞ്ഞെടുത്ത എന്നും നാടിനുതുണയാകും എന്നു കരുതിയ സാധാരണജനത്തിന് അത്താണിയാകും എന്നുകരുതിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭരണകൂടത്തിന്റെ ആഭ്യന്തര മന്ദിരം ഭരിയ്ക്കുന്ന മുഖ്യ ഭരണകർത്താവിന്റെ കർമ്മമന്ദിരത്തിൽ നിന്നും കള്ളക്കടത്തും കരിചന്തയും നടമാടുന്ന വാർത്തകളും, നിയമനടപടികളും കാണുന്നു. ഖലീഫഉമ്മർ നടുഭരിയ്ക്കുന്നു എന്നു പറയുമ്പോൾ കൊട്ടാരത്തിൽ കള്ള൯ കയറി എന്ന വിളംബരം കേൾക്കുന്ന പ്രജയുടെ അവസ്ഥ ചിന്തകൾക്കും അതീധം.

ഇവിടെ പ്രസ്ഥാനത്തിന്റെ അമരക്കാരന്റെ പ്രതീക്ഷയും, രാജാവിന്റെ തേരാളിയും ഒരുപോലെ ജനങ്ങളെ പരിഹസിക്കുമ്പോൾ അമരക്കാരനും രാജാവും ഉറക്കം നടിയ്ക്കുന്നു. ഈ നടിയ്ക്കുന്ന ഉറക്കത്തിൽ നിന്നും പ്രജകൾ ഉണരാതെ തലമുറയെയും രാജ്യത്തെയും രക്ഷിക്കാനാവില്ല

Advertisment