Advertisment

തൂങ്ങിമരിക്കുന്ന ഒരാളുടെ കഴുത്തിൽ ഉണ്ടാകുന്ന മുറിവ് വ്യത്യസ്തമാണ്; യു ഷെയ്പ്പിലാണ് കഴുത്തിൽ അടയാളം കാണുക, എന്നാൽ ഒരാൾ കഴുത്തിൽ കുരുക്കിട്ട് ഞെരിച്ചതാണെങ്കിൽ അത് ഒ ഷെയ്പ്പിലും; സുശാന്ത് ഭയ്യയുടെ കഴുത്തിൽ കണ്ട അടയാളം ഒ ഷെയ്പ്പിൽ ഉള്ളതായിരുന്നു; കഴുത്തില്‍ കണ്ട അടയാളം എന്തിന്റെതെന്ന് എനിക്കറിയാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്‌

author-image
ഫിലിം ഡസ്ക്
New Update

സുശാന്ത് സിങ് രാജ്പുത്തിനെ കൊലപ്പെടുത്തിയതാണെന്ന് താരത്തിന്റെ മുൻ പേഴ്സനൽ അസിസ്റ്റന്റ് അങ്കിത് ആചാര്യ. സുശാന്തിന്റെ വളർത്തുനായ ഫഡ്ജിന്റെ ബെൽറ്റിന് സമാനമാണ് കഴുത്തിൽ കാണുന്ന പാടുകൾ. ബെൽറ്റ് ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ ശേഷം സുശാന്തിനെ കെട്ടിത്തൂക്കിയതാണെന്നും മാധ്യമങ്ങളോട് അങ്കിത് പറഞ്ഞു.

Advertisment

publive-image

സുശാന്ത് ഭായിയെ തനിക്ക് നന്നായറിയാമെന്നും ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് അങ്കിത് പറയുന്നത്. ‘ഇത് കൊലപാതകം തന്നെയാണ്. അദ്ദേഹത്തിന്റെ കഴുത്തിൽ കണ്ട അടയാളം എന്തിന്റെയാണെന്ന് എനിക്കറിയാം., അത് ഭയ്യയുടെ വളർത്തു നായ ഫഡ്ജിന്റെ ബെൽറ്റാണ്.- അദ്ദേഹം വ്യക്തമാക്കി.

തൂങ്ങിമരിക്കുന്ന ഒരാളുടെ കഴുത്തിൽ ഉണ്ടാകുന്ന മുറിവ് വ്യത്യസ്തമാണ്. യു ഷെയ്പ്പിലാണ് കഴുത്തിൽ അടയാളം കാണുക, എന്നാൽ ഒരാൾ കഴുത്തിൽ കുരുക്കിട്ട് ഞെരിച്ചതാണെങ്കിൽ അത് ഒ ഷെയ്പ്പിലും സുശാന്ത് ഭയ്യയുടെ കഴുത്തിൽ കണ്ട അടയാളം ഒ ഷെയ്പ്പിൽ ഉള്ളതായിരുന്നു.

ഒരാൾ ആത്മഹത്യ ചെയ്താൽ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളും. നാക്ക് വെളിയിൽ വരും. നുരയും പതയും ഉണ്ടാവും. ഇതൊന്നും സുശാന്ത് ഭയ്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ ചിത്രങ്ങൾ എന്റെ പക്കലുണ്ട്. ആ ചിത്രങ്ങളിൽ നിന്നാണ് താനിതെല്ലാം കണ്ടെത്തിയതെന്നും അങ്കിത് കൂട്ടിച്ചേർത്തു.

സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും സുശാന്തിന് നീതി ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നും അങ്കിത് പറയുന്നു.

susanth singh susanth singh death susanth singh rajputh
Advertisment