Advertisment

കേന്ദ്രം കേരളത്തിന് അനുവദിച്ച ധനസഹായം അപര്യാപ്തമെന്ന് തോമസ് ഐസക്; സ്വന്തം മണ്ഡലമായ ആലപ്പുഴയില്‍ പോലും സന്ദര്‍ശനം നടത്താത്ത വ്യക്തിയാണ് ധനമന്ത്രിയെന്ന് കണ്ണന്താനത്തിന്റെ മറുപടി

New Update

ആലപ്പുഴ: കേരളത്തിലെ പ്രളയക്കെടുതിക്ക് അടിയന്തര സഹായമായി കേന്ദ്രം അനുവദിച്ച 100 കോടി അപര്യാപ്തമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 37 പേര്‍ക്ക് ജീവന്‍ നഷ്ടമായ മഴക്കെടുതിയില്‍ 8,316 കോടിയാണ് സംസ്ഥാനത്തിന്റെ നഷ്ടം. ഇതുപരിഹരിക്കാനുള്ള അടിയന്തിര സഹായമായി 1220 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

Advertisment

publive-image

കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴതുടരുകയാണ്. വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായി. മഴക്കെടുതി മൂലം ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 1026 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നത്. മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുകയും സ്ഥിതി അതീവ ഗുരുതരമാണെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് 100 കോടി രൂപയുടെ അടിയന്തിര സഹായം കേന്ദ്രം പ്രഖ്യാപിച്ചത്.

ചരിത്രത്തില്‍ ഏറ്റവും വലിയ ദുരിതങ്ങളിലൊന്നിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് കേന്ദ്രം മനസിലാക്കണമെന്നും പറഞ്ഞ ധനമന്ത്രി കേന്ദ്രം നല്‍കിയ നൂറു കോടി കേരളത്തിന്റെ പതിവ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ളതാണെന്നാണെന്നും പറഞ്ഞു. ദുരിതത്തിന് കൈത്താങ്ങ് നല്‍കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തുക കേന്ദ്രം നല്‍കിയതിനേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ധനമന്ത്രിക്കുള്ള മറുപടിയായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത്.

യുപിഎ സര്‍ക്കാരിന്റെ സമയത്ത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോലും അന്നനുഭവപ്പെട്ടിരുന്ന ദുരന്ത സമയത്ത് കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നില്ല. വെള്ളപ്പൊക്കം ബാധിച്ച തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയില്‍ പോലും അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടില്ല. പിന്നെയും അദ്ദേഹം പറയുന്നത് എന്താണെന്ന് അറിയില്ല. കേരളത്തിനായി പ്രത്യേക പാക്കേജ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.

Advertisment