Advertisment

ആ നീണ്ട മുടിയൊക്കെ മാറി സ്‌ട്രൈറ്റ് ആയി. പ്രേമം നായിക അനുപമയു൦ പുതിയ ലുക്കില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളത്തിന്റെ പുതിയ നായികമാരൊക്കെ ഇപ്പോള്‍ രൂപ മാറ്റത്തിന്‍റെ പാതയിലാണ്. നിത്യാ മേനോന്‍റെ പുതിയ ലുക്ക് ഇന്നലെയാണ് പുറത്തിറങ്ങിയത് . അതുപോലെ തടിച്ചിട്ടൊന്നുമില്ലെങ്കിലും പ്രേമം നായിക അനുപമയുടെ പുതിയ ലുക്ക് ഇന്ന്‍ പുറത്തിറങ്ങി.

publive-image

അനുപമയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ടോളിവുഡിൽ ചർച്ചയാകുന്നത്. സ്‌ട്രൈറ്റ് ചെയ്ത്, മുടി സ്റ്റെപ്പ് കട്ട് വെട്ടി ആളാകെ മാറിയിരിക്കുന്നു. നടിയുടെ പുതിയ ലുക്കും ആരാധകർ ഏറ്റെടുത്ത മട്ടാണ്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ആരാധകരുമായി നിരന്തരം സംവദിക്കുന്ന നടിക്ക് കൂടുതൽ ആരാധകരും തെലുങ്കിൽ നിന്നാണ്.

publive-image

അനുപമ പരമേശ്വരൻ മലയാളത്തിലെ മാത്രമല്ല തെലുങ്കിലെയും പ്രിയ നായികയായി മാറിക്കഴിഞ്ഞു. തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഇതിനോടകം തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി എട്ട് ചിത്രങ്ങളിൽ അഭിനയിച്ചു.

publive-image

തെലുങ്കിൽ നടി അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വുന്നദി ഒകട്ടെ സിന്ദഗി എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ അവസാന റിലീസ്.

തെലുങ്കില്‍ ഇനി രണ്ടു ചിത്രങ്ങളാണ് നടിയുടേതായി ഇറങ്ങാനിരിക്കുന്നത്. മലയാളത്തിൽ അവസാനം അനുപമ അവസാനമായി അഭിനയിച്ചത് ദുൽക്കര്‍ നായകനായി എത്തിയ ജോമോന്റേ സുവിശേഷങ്ങളിലാണ്.

malayala cinema cinima
Advertisment