Advertisment

സൗമ്യയുടെ മുന്‍ഗാമി അനുശാന്തി ഇപ്പോള്‍ ജയിലില്‍ വിദഗ്ധ ജോലിയിലാണ് ; നന്നായി കക്കൂസ് കഴുകും ; അനുവിന്റെ ചമ്മന്തിപൊടിക്കും ആവശ്യക്കാരേറെ

New Update

ആറ്റിങ്ങലില്‍ ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെയും കൊന്നൊടുക്കാന്‍ കൂട്ടുനിന്ന അനുശാന്തി ഇപ്പോള്‍ ജയിലില്‍ ചെയ്യുന്നത് കക്കൂസ് വൃത്തിയാക്കുന്ന ജോലിയാണ്. ഒപ്പം ചമ്മന്തി നിര്‍മാണ യൂണിറ്റിലും പണിയെടുക്കുന്നുണ്ട്. 138 രൂപയാണ് ദിവസബത്ത.

Advertisment

publive-image

ജയിലില്‍ നിര്‍മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാര്‍, വിവിധ പലഹാരങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേല്‍നോട്ടമുണ്ട് അനുവിനുണ്ട്. പാചകം ചെയ്യാന്‍ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കര്‍ത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് അനുശാന്തിയുടെ സ്പെഷ്യല്‍ ഐറ്റം. പുറത്തുവില്‍ക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണത്രേ.

publive-image

എല്ലാകാര്യത്തിലും ഇവര്‍ സജീവമാണ്. ജയിലില്‍ വിശേഷാവസരങ്ങളില്‍ കളികളിലും ഇവര്‍ മറ്റു തടവുകാര്‍ക്കൊപ്പം കൂടുന്നു. എപ്പോഴും എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെടാനാണ് ഇഷ്ടം. കഴിഞ്ഞവര്‍ഷം ജയിലിലെ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കമ്പ്യൂട്ടര്‍ സാക്ഷരത ക്ലാസുകളില്‍ അനുശാന്തി അന്തേവാസികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നതിന് സഹായിയായിട്ടുണ്ട്. രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അതേസമയം വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല.

അനുശാന്തിയുടെ കാമുകനായിരുന്ന നിനോ ജയിലിലെത്തി ഏതാനും ആഴ്ചകള്‍ കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞ നിനോ പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. തനിക്ക് പറ്റിയ തെറ്റില്‍ തരംകിട്ടുമ്പോഴൊക്കെ പശ്ചാതപിക്കുന്നുണ്ട്. നിനോ മാത്യുവിന്റെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് തുടക്കത്തില്‍ ജയിലില്‍ ജോലികള്‍ നല്‍കിയിരുന്നത്. ആദ്യമൊക്കെ കിടന്നിരുന്ന ബ്ളോക്കിന്റെ ചുമതല മാത്രമായിരുന്നു നിനോയ്ക്ക് നല്‍കിയിരുന്നത്.

publive-image

ബ്ളോക്കില്‍ തടവുകാരുമായി നല്ല ബന്ധത്തിലായ നിനോ ജയിലുദ്യോഗസ്ഥര്‍ക്ക് സെല്ലിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സഹായമായതോടെ സ്റ്റോറിന്റെ ചുമതലകൂടി നല്‍കി. സ്റ്റോറിലെ സാധനങ്ങളുടെ സ്റ്റോക്കും വിതരണവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതായിരുന്നു ആദ്യമൊക്കെ പണി. പിന്നീട് കമ്പ്യൂട്ടറിനും ജയിലുദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിനുമുണ്ടാകുന്ന തകരാറുകള്‍ ശരിയാക്കുന്നതിനും അതില്‍ പുതിയ സോഫറ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമെല്ലാം നിനോയുടെ പണിയായി.

publive-image

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിനോയുടെ വൈദഗ്ധ്യം ജയില്‍ ജീവനക്കാരെപ്പോലും അത്ഭുതപ്പെടുത്തി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ നിനോ അങ്ങനെ ജയിലിലെ കമ്പ്യൂട്ടറുകളുടെ മാസ്റ്ററായി. സെല്ലിലെ മറ്റ് തടവുകാരുടെ മേല്‍നോട്ടവും ദൈനംദിന കാര്യങ്ങളുടെ ചുമതലയും ശിക്ഷിക്കപ്പെടുംമുമ്പ് ടെക്നോപാര്‍ക്കിലെ സോഫ്ട് വെയര്‍ കമ്പനിയിലെ ഗ്രൂപ്പ് ലീഡറായിരുന്ന നിനോ മാത്യുവിനാണ്.

publive-image

സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേര്‍പിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവര്‍ഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല.

Advertisment